Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് ബിജെപി നേതാവ്; ഉത്തര കന്നഡ എംപി അനന്ത് കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവന വിവാദമാകുന്നു

ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് ബിജെപി നേതാവ്; ഉത്തര കന്നഡ എംപി അനന്ത് കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവന വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബിഎസ്എൻഎൽ ജീവനക്കാർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ബിജെപി നേതാവ് വിവാദത്തിൽ. ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളാണ് എന്നായിരുന്നു കർണാടകയിലെ ബിജെപി നേതാവും എംപിയുമായ അനന്ത് കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവന. വിവാദ പ്രസ്താവനകൾ തുടർച്ചയായി നടത്തുന്ന മുൻ കേന്ദ്രമന്ത്രി പൊതു പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.

ഉത്തര കന്നഡയിലെ കുംതയിൽ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബിഎസ്എൻഎൽ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്. ഉത്തര കന്നഡയിൽ നിന്നുള്ള ബിജെപി. എംപിയായ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയുമായിരുന്നു. 'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവർത്തിക്കാൻ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി.എസ്.എൻ.എൽ. ജീവനക്കാർ' ഹെഗ്‌ഡെ പറഞ്ഞു. ബി.എസ്.എൻ.എൽ. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീർന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നൽകാൻ നരേന്ദ്ര മോദി സർക്കാർ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ബി.എസ്.എൻ.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

അനന്ത്കുമാർ ഹെഗ്‌ഡെ നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നായിരുന്നു ഹെഗ്‌ഡെ അടുത്തിടെ വിശേഷിപ്പിച്ചത്. കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. 88,000 ജീവനക്കാർ പ്രവർത്തിച്ചിട്ടും അതിന്റെ നിലവാരം ഉയർത്താൻ അവർക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സർക്കാർ നൽകുന്നുണ്ടെങ്കിലും ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് പ്രതിസന്ധികൾക്ക് കാരണമെന്നാണ് ബിജെപി. എംപി. അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP