Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്ന് വീണത് ഹെലികോപ്ടർ നന്നാക്കാൻ ടെക്‌നീഷ്യന്മാരുമായി പറന്നുയർന്ന വിമാനം; അപകടമുണ്ടാക്കിയത് സാങ്കേതിക തകരാറെന്ന് ബിഎസ്എഫ്; ബിഎസ്എഫ് വിമാന ദുരന്തത്തിൽ പത്ത് മരണം

തകർന്ന് വീണത് ഹെലികോപ്ടർ നന്നാക്കാൻ ടെക്‌നീഷ്യന്മാരുമായി പറന്നുയർന്ന വിമാനം; അപകടമുണ്ടാക്കിയത് സാങ്കേതിക തകരാറെന്ന് ബിഎസ്എഫ്; ബിഎസ്എഫ് വിമാന ദുരന്തത്തിൽ പത്ത് മരണം

ന്യൂഡൽഹി: ഡൽഹിയിൽ ബിഎസ്എഫിന്റെ ചെറുവിമാനം തകർന്നുവീണ് പത്ത് പേർ മരിച്ചു. സെക്ടർ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു.

ബിഎസ്എഫ് ചാർട്ടർ ചെയ്ത വിമാനമാണ് അപകടത്തിൽപെട്ടത്. ഇന്ദിരാ ഗാന്ധി അന്താരാഷ് ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്ന് പറന്നുയരവേ ഒരു മതിലിൽ തട്ടിയാണ് വിമാനം തകർന്നുവീണത്. കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു സംഭവസമയത്ത്. പതിനഞ്ച് അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ബി.എസ്.എഫിന്റെ സൂപ്പർകിങ് എയർക്രാഫ്റ്റാണ് അപകടത്തിൽ പെട്ടത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമാണ് വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.

ബി.എസ്.എഫിലെ മൂന്നു ഡെപ്യൂട്ടി കമാൻഡർമാരും ഏഴ് ടെക്‌നീഷ്യന്മാരുമാണ് മരിച്ചത്. പറന്നുയർന്ന് അഞ്ച് മിനിട്ടിന് ശേഷം വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൈലറ്റ് അടിയന്തരമായി ഇറക്കാൻ അനുമതി തേടി. ഇതുപ്രകാരം എ.ടി.സി എല്ലാ അടിയന്തര സന്നാഹങ്ങളും ഒരുക്കി. എന്നാൽ പൊടുന്നനെ വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായി. ഇതിനിടെ വിമാനം വിമാനാത്തവള അതിർത്തിയുടെ മതിലിൽ ഇടിച്ച് മാലിന്യ പ്‌ളാന്റിലേക്ക് തകർന്നു വീഴുകയായിരുന്നു.

മൂക്കുകുത്തി വീണ വിമാനത്തിന് ഉടൻ തന്നെ തീപിടിച്ചു. ഫയർഫോഴ്‌സ് പാഞ്ഞെത്തിയെങ്കിലുംഅപ്പോഴേക്കും വിമാനം കത്തിയമർന്നിരുന്നു. റാഞ്ചിയിൽ കേടായ ഹെലികോപ്ടർ നന്നാക്കാൻ പോയ ടെക്‌നീഷ്യന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ബി.എസ്.എഫ് അധികൃതർ പറഞ്ഞു. തകരുന്നതിന് മുന്പ് ആകാശത്ത് വച്ച് വിമാനം വട്ടത്തിൽ ചുഴറ്റപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീടാണ് മതിലിൽ ഇടിച്ചതും പ്‌ളാന്റിലേക്ക് മൂക്കുകുത്തിയതും. അപകടത്തെ തുടർന്ന് കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ വരെ നിന്ന് കാണാമായിരുന്നു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ബി.എസ്.എഫ് .ഡി.ഐ.ജിയും സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിൽ രാജ്‌നാഥ് സിങ് നടുക്കവും ദുഃഖവും രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP