Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശ് മോഷ്ടാക്കളുമായി ഏറ്റുമുട്ടൽ; ബിഎസ്എഫ് ജവാന് പരിക്ക്; സംഭവം പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശത്ത്

ബംഗ്ലാദേശ് മോഷ്ടാക്കളുമായി ഏറ്റുമുട്ടൽ; ബിഎസ്എഫ് ജവാന് പരിക്ക്; സംഭവം പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശത്ത്

മറുനാടൻ മലയാളി ബ്യൂറോ

നാദിയ: അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് പരിക്ക്. പശ്ചിമ ബംഗാളിലെ നാദിയയിലെ അതിർത്തി പ്രദേശത്ത് വിളകൾ മോഷ്ടിക്കാനെത്തിയ ബംഗ്ലാദേശ് കവർച്ചക്കാരെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഒറ്റയ്ക്ക് നേരിട്ടത്.

സെപ്റ്റംബർ 16നാണ് സംഭവം. ബംഗ്ലാദേശിൽ നിന്നുള്ളവർ രാത്രിയിൽ മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഇവർക്ക് മുന്നറിയിപ്പ് നൽകുകയും മടങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവർ അനുസരിക്കാൻ കൂട്ടാക്കാതെ വിള മോഷ്ടിക്കുന്നത് തുടർന്നു.

പിന്നീട് ഇവരെ പിടികൂടാൻ ഇവർക്ക് സമീപത്തേക്ക് ചെന്ന ഉദ്യോഗസ്ഥനെ മോഷ്ടാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹം ഒറ്റയ്ക്ക് പൊരുതി നിന്ന് കവർച്ചക്കാരെ തുരത്തി.ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കൃഷ്ണനഗറിലെ ആശുപത്രിയിലേക്കു മാറ്റി.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ പ്രതികരണം വളരെ ഗുരുതരമായിരിക്കുമെന്ന് ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.സംഭവത്തെ കുറിച്ച് ബംഗ്ലാദേശിലെ സൈന്യത്തെ അറിയിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP