Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി; നുഴഞ്ഞുകയറ്റത്തിന് ഭീകരരുടെ ശ്രമമെന്ന് സൂചന; ആറ് മാസത്തിനിടെ കണ്ടെത്തുന്ന നാലാമത്തെ തുരങ്കം

ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി; നുഴഞ്ഞുകയറ്റത്തിന് ഭീകരരുടെ ശ്രമമെന്ന് സൂചന; ആറ് മാസത്തിനിടെ കണ്ടെത്തുന്ന നാലാമത്തെ തുരങ്കം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അതിർത്തി പ്രദേശത്താണ് ഭൂമിക്കടിയിൽ തുരങ്കം കണ്ടെത്തിയത്. മൂന്ന് അടി വ്യാസവും 150 മീറ്റർ നീളവുമുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കിടയിൽ അതിർത്തിയിൽ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയിൽ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്. അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികൾ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിർമ്മിച്ചതെന്നാണ് സൂചന.

ജനുവരി 13ന് ഹിരൺനഗർ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റർ ദൈർഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബർ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തിൽ തുരങ്കം കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP