Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിമൂന്നുകാരിയെ സഹോദരൻ സെക്സ്റാക്കറ്റിന് കൈമാറിയത് 27,000 രൂപ വാങ്ങി; കെണി മനസ്സിലാക്കിയ പെൺകുട്ടി രക്ഷപെട്ടത് പൊലീസിന്റെ സഹായം തേടിയും

പതിമൂന്നുകാരിയെ സഹോദരൻ സെക്സ്റാക്കറ്റിന് കൈമാറിയത് 27,000 രൂപ വാങ്ങി; കെണി മനസ്സിലാക്കിയ പെൺകുട്ടി രക്ഷപെട്ടത് പൊലീസിന്റെ സഹായം തേടിയും

മറുനാടൻ ഡെസ്‌ക്‌

വിജയവാഡ: യുവാവ് 13കാരിയായ സഹോദരിയെ സെക്സ് റാക്കറ്റിന് കൈമാറിയത് 27,000 രൂപയ്ക്ക്. താൻ അകപ്പെട്ടിരിക്കുന്ന കെണ് മനസ്സിലാക്കിയ പെൺകുട്ടി പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് സംഘമെത്തി പെൺകുട്ടിയെ മോചിപ്പിച്ചു. എന്നാൽ, സെക്സ് റാക്കറ്റ് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് ഇതുവരെ പെൺകുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടില്ല.

ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള മകനാണ് ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയുടെ സഹോദരനും ഭാര്യയുമാണ് 27,000 രൂപയ്ക്ക് 13 വയസ്സുകാരിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾ തമ്മിൽ കലഹത്തിലായിരുന്നതിനാൽ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ജൂലായ് 12-ന് സഹോദരനും ഭാര്യയും പെൺകുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിയതിന് ശേഷമാണ് താൻ കെണിയിൽപ്പെട്ടതായി പെൺകുട്ടിക്ക് മനസിലായത്. തുടർന്ന് പൊലീസ് കൺട്രോൾ റൂം നമ്പറായ 100-ൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു.

ഫോൺകോൾ ലഭിച്ചതിന് പിന്നാലെ പൊലീസ് സംവിധാനം ഉണർന്നുപ്രവർത്തിച്ചു. ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി പെൺകുട്ടിയെ താമസിപ്പിച്ച വീട്ടിൽനിന്നും മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തുകയും ചെയ്തു. 27,000 രൂപയാണ് പെൺകുട്ടിയെ കൈമാറിയതിന് സെക്സ് റാക്കറ്റ് നടത്തിപ്പുകാരൻ സഹോദരന് നൽകിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ഉടൻപിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP