Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ നിഷേധിച്ചകാര്യം അറിയുന്നത് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ; വിമാനത്താവളത്തിൽ തടഞ്ഞ ശേഷം ഡെബി അബ്രഹാംസിനെ തിരിച്ചു വിട്ടത് ദുബായിലേക്കും; കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപിക്ക് സന്ദർശന അനുമതി നിഷേധിച്ചതിൽ അന്വേഷണവുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

വിസ നിഷേധിച്ചകാര്യം അറിയുന്നത് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ; വിമാനത്താവളത്തിൽ തടഞ്ഞ ശേഷം ഡെബി അബ്രഹാംസിനെ തിരിച്ചു വിട്ടത് ദുബായിലേക്കും; കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപിക്ക് സന്ദർശന അനുമതി നിഷേധിച്ചതിൽ അന്വേഷണവുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ ശേഷം ദുബായിലേക്ക് കയറ്റിവിട്ടു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡെബി അബ്രഹാംസ് രംഗത്തെത്തിയിരുന്നു. ഇന്ത്യ സന്ദർശിക്കുന്നതിനായി സാധുവായ വിസ ഡെബി അബ്രഹാംസിന് ഇല്ലായിരുന്നുവെന്നും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേ സമയം എന്തക്കൊണ്ടാണ് ഡെബി അബ്രഹാംസിന് സന്ദർശന അനുമതി ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവും അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ അവർക്ക് നയതന്ത്ര സഹായം നൽകിയതായും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വ്യക്തമാക്കി.

ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർക്ക് ഇന്ത്യ ഇ-വിസ നിരസിച്ച കാര്യം അറിയുന്നത്. ഒരു കുറ്റവാളിയെ പോലെയാണ് തന്നോട് പെരുമാറിയതെന്ന് ഡെബി അബ്രഹാംസ് പ്രതികരിച്ചു. 'മറ്റെല്ലാവരെ പോലെയും ഞാൻ എല്ലാ രേഖകളും ഹാജരാക്കിയതാണ്. ഡൽഹി വിമാനത്താവളത്തിൽ രാവിലെ 8.50 ആണ് വന്നിറങ്ങിയത്. എന്റെ ഫോട്ടോ വിമാനത്താളത്തിലെ ഉദ്യോഗസ്ഥന് നൽകി. അപ്പോൾ അയാൾ മുമ്പിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക് നോക്കി ശേഷം വിസ റദ്ദായതായി തന്നെ അറിയിക്കുകയായിരുന്നു. പിന്നീട് വളരെ മോശമായും പൗരഷമായിട്ടുമാണ് പെരുമാറിയത്. തന്നോട് ആക്രോശിക്കുകയും ചെയ്തു'ഡെബി അബ്രഹാംസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP