Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൈക്കൂലിക്കേസിൽ ജിഎസ്ടി കമ്മീഷണർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സിബിഐ നടത്തിയ റെയ്ഡിൽ; ജിഎസ്ടി കമ്മീഷണറും മൂന്ന് ഉദ്യോഗസ്ഥരുമടക്കം എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലിക്കേസിൽ ജിഎസ്ടി കമ്മീഷണർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സിബിഐ നടത്തിയ റെയ്ഡിൽ; ജിഎസ്ടി കമ്മീഷണറും മൂന്ന് ഉദ്യോഗസ്ഥരുമടക്കം എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) കമ്മീഷണർ അറസ്റ്റിൽ. കൺപുരിലെ ജിഎസ്ടി കമ്മീഷണറും മൂന്ന് ഉദ്യോഗസ്ഥരുമടക്കം എട്ടു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ റവന്യൂ സർവീസിലെ 1986 ബാച്ച് ഉദ്യോഗസ്ഥനായ സൻസാർ ചന്ദാണ് അറസ്റ്റിലായത്. കാൺപുരിലും ഡൽഹിയിലുമായി സിബിഐ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

വ്യാപാരികളിൽനിന്നും വ്യവസായികളിൽനിന്നും പതിവായി കൈക്കൂലി വാങ്ങിയിരുന്നു സൻസാർ ചന്ദെന്ന് സിബിഐ പറയുന്നു. പിടിയിലാകുമ്പോൾ 1.5 ലക്ഷം രൂപ കൈക്കൂലിയായി ഇയാളുടെ പക്കലുണ്ടായിരുന്നു.

നികുതി ഇളവുകൾ നൽകിയും നോട്ടീസുകൾ പിടിച്ചുവച്ചുമാണ് വ്യാപാരികളെയും വ്യവസായികളെയും ഇയാൾ സഹായിച്ചിരുന്നത്. ഫ്രിഡ്ജ്, ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയവ ഉൾപ്പെടെയാണ് ഇയാൾ കൈക്കൂലിയായി ഈടാക്കിയിരുന്നത്. ഇത് ഡൽഹിയിലെ കമ്മീഷണറുടെ വസതിയിലാണ് കൈക്കൂലി വാഗ്ദാനം ചെയ്യുന്നവർ എത്തിച്ചിരുന്നത്.

ജിഎസ്ടി ഡിപ്പാർട്ടുമെന്റിലെ സൂപ്പറെണ്ടന്റുമാരായ അജയ് ശ്രീവാസ്തവ, ആർ.എസ് ചന്ദൽ, പേഴ്‌സണൽ സ്റ്റാഫ് സൗരഭ് പാണ്ഡെ എന്നിവരും സൻസാർ ചന്ദിനൊപ്പം അറസ്റ്റിലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP