Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ്മഹലിൽ എത്തുന്ന അമ്മമാർക്ക് ഇനി സമാധാനമായി മുലയൂട്ടാം; എയർ കണ്ടീഷൻ ചെയ്ത മുലയൂട്ടൽ കേന്ദ്രം ഈ ആഴ്ച പ്രവർത്തനം ആരംഭിക്കും; തുറക്കുന്നത് ഇന്ത്യൻ സ്മാരകങ്ങളിലെ ആദ്യ മുലയൂട്ടൽ കേന്ദം

താജ്മഹലിൽ എത്തുന്ന അമ്മമാർക്ക് ഇനി സമാധാനമായി മുലയൂട്ടാം; എയർ കണ്ടീഷൻ ചെയ്ത മുലയൂട്ടൽ കേന്ദ്രം ഈ ആഴ്ച പ്രവർത്തനം ആരംഭിക്കും; തുറക്കുന്നത് ഇന്ത്യൻ സ്മാരകങ്ങളിലെ ആദ്യ മുലയൂട്ടൽ കേന്ദം

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: താജ്മഹൽ കാണാൻ എത്തുന്ന അമ്മമാർക്ക് ഇനി സ്വസ്തമായി കുഞ്ഞുങ്ങളെ മുലയൂട്ടാം. എയർ കണ്ടീഷൻ ചെയ്ത മുലയൂട്ടൽ കേന്ദ്രം വ്യാഴാഴ്ച മുതൽ താജ് മഹലിൽ പ്രവർത്തനം ആരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ഒന്നായ താജ്മഹൽ ദിനംപ്രതി വിദേശികളും സ്വദേശികളുമായ 22,000 പേരാണ് സന്ദർശിക്കുന്നത്. ഈ വർഷം ആദ്യം തന്നെ താജ് മഹൽ സന്ദർശിക്കാനെത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ച് മുലയൂട്ടൽ കേന്ദ്രം തുറക്കുമെന്ന് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേൽ വ്യാഴാഴ്ച മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും.

'ഇന്ത്യയിലെ ഒരു സ്മാരകത്തിൽ ഇത് ആദ്യമായാണ് മുലയൂട്ടൽ കേന്ദ്രം തുറക്കുന്നത്' - ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ട് ആർക്കയോളജിസ്റ്റ് വസന്ത് കുമാർ സ്വർങ്കർ പറഞ്ഞു. ഡയപ്പർ മാറ്റാനുള്ള മേശ, സോഫ സെറ്റ് എന്നിവയുള്ള മുറിയിൽ റബ്ബർ കൊണ്ടാണ് തറ പണി തീർത്തിരിക്കുന്നത്. അമ്മമാരെ സഹായിക്കാൻ ഒരു വനിതയും ഉണ്ടായിരിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് സ്വകാര്യത നൽകുന്ന വിധത്തിലാണ് മുറി ക്രമീകരിച്ചിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ ആഗ്ര കോട്ടയിലും മുലയൂട്ടൽ കേന്ദ്രം തുറക്കുമെന്ന് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധി പറഞ്ഞു. വർഷത്തിൽ എട്ട് മില്യൺ ആളുകളാണ് താജ് മഹൽ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മുലയൂട്ടൽ കേന്ദ്രത്തിന്റെ പ്രാധാന്യം അറിഞ്ഞ് അത് സ്ഥാപിക്കാൻ തീരുമാനിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP