Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിന്മാറി; ഒത്തുതീർപ്പിനെത്തിയ കാമുകൻ പെൺകുട്ടിയുടെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; യുവാവും സുഹൃത്തും അറസ്റ്റിൽ

പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിന്മാറി; ഒത്തുതീർപ്പിനെത്തിയ കാമുകൻ പെൺകുട്ടിയുടെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; യുവാവും സുഹൃത്തും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ കാമുകിയെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ച് കാമുകൻ. ഛത്തീസ്‌ഗഡിലെ ദുർഗിലെ പുരാനി ഭിലായിലാണ് സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി തടഞ്ഞുനിർത്തിയാണ് കാമുകൻ മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ മുഖ്യപ്രതി കരൺ ദേവാങ്കനെ ഓൾഡ് ഭിലായ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്.

ഇരുവരും തമ്മിൽ വഴക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പെൺകുട്ടി പ്രതിയോട് മിണ്ടിയിരുന്നില്ല. ഇതിൽ രോഷാകുലനായ പ്രതി പെൺകുട്ടിയെ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. വടി കൊണ്ടുള്ള മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

കോളേജിൽ നിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടി. വഴിയരികിൽ കാത്തുനിന്ന പ്രതി പ്രണയബന്ധത്തിൽ നിന്ന് പിന്മാറരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി വിസമ്മതിച്ചതോടെ കാറിൽ നിന്ന് വടി പുറത്തെടുത്ത് തലയിൽ തുടർച്ചയായി അടിക്കുകയായിരുന്നു.

പിന്നാലെ ഇയാൾ സുഹൃത്തിനൊപ്പം കാറിൽ രക്ഷപ്പെട്ടു. മർദ്ദനത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ ഡികെഎസ് ഹോസ്പിറ്റൽ റായ്പൂരിലേക്ക് റഫർ ചെയ്തു.

പ്രതിയായ കരണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇരയായ പെൺകുട്ടിയും പ്രതിയും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ഗ്രാമത്തിൽ മൊബൈൽ കട നടത്തുകയാണ് പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP