Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീവണ്ടി എൻജിനടിയിൽ പെട്ട രണ്ടുവയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു; ബാലന്റെ ജീവൻ രക്ഷിച്ചത് എൻജിൻ ഡ്രൈവറുടെ അവസരോചിത ഇടപെടൽ

തീവണ്ടി എൻജിനടിയിൽ പെട്ട രണ്ടുവയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു; ബാലന്റെ ജീവൻ രക്ഷിച്ചത് എൻജിൻ ഡ്രൈവറുടെ അവസരോചിത ഇടപെടൽ

സ്വന്തം ലേഖകൻ

ലക്‌നോ: തീവണ്ടി എൻജിനടിയിൽ പെട്ട രണ്ടുവയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. എൻജിൻ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് ബാലനെ രക്ഷിച്ചത്. ഭാഗ്യവും തുണച്ചു. ഡൽഹിയിലെ ഫരീദാബാദിലെ ബല്ലാഗഡ് സ്റ്റേഷനിലാണ് സംഭവം. റെയിൽവെ ട്രാക്കിനരികിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സഹോദരനാണ് കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടതെന്ന് പറയുന്നു. ഗുഡ്‌സ് ട്രെയിൻ ഡ്രൈവർ പെട്ടെന്ന് തന്നെ എമർജൻസി ബ്രേക്കിൽ കാലമർത്തിയെങ്കിലും ബാലന് മുകളിലൂടെ ട്രെയിൻ കടന്നുപോയി.

വണ്ടി നിർത്തി ലോക്കോ പൈലറ്റും അസിസ്റ്റന്റും ട്രെയിനിൽ നിന്നിറങ്ങി ഓടിവന്നപ്പോൾ കണ്ട കാഴ്ച അവശ്വസനീയമായിരുന്നു. എൻജിനടിയിൽ ചുരുണ്ടികൂടി ഇരിക്കുകയായിരുന്നു ബാലൻ. കുട്ടിക്ക് ഒരു പോറൽ പോലുമേറ്റിരുന്നില്ല എന്നാതാണ് ഏറെ അദ്ഭുതം. മറ്റുള്ളവരുടെ സഹായത്തോടെ എൻജിനടിയിൽ കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ലോകോ പൈലറ്റ് തന്നെയാണ് ബാലനെ മാതാവിന് കൈമാറിയത്. റെയിൽവെ ഡിവിഷണൽ മാനേജർ, ഡ്രൈവർക്കും അസിസ്റ്റന്റിനും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP