Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവർത്തനം; റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

ഒരു കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവർത്തനം; റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അന്വേഷണാത്മക മാധ്യമ പ്രവർത്തനം എന്ന പേരിൽ നടത്തുന്ന ടിവി ചർച്ചകളെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. നിങ്ങൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കിൽ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് റിപ്പബ്ലിക് ടിവിയുടെ ചർച്ചകളെ ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഇടപെടലിനെതിരായ ഹർജി പരി​ഗണിക്കവെയാണ് റിപ്പബ്ലിക് ടി.വിയുടെ അഭിഭാഷകയായ മാളവിക ത്രിവേദിയോട് കോടതി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദിനകർ ദത്തയും ജസ്റ്റിസ് ജി,എസ് കുൽക്കർണിയും അടങ്ങിയ ബെഞ്ചാണ് മാളവിക ത്രിവേദിയെ നിർത്തിപ്പൊരിച്ചത്.

സുശാന്ത് കേസന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി റിപ്പബ്ലിക് ടി.വി അന്വേഷണാത്മക പത്രപ്രവർത്തനമാണ് നടത്തിയതെന്ന് ദ്വിവേദിയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം. ഒരു കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവർത്തനമെന്ന് കോടതി ചോദിച്ചു. നരഹത്യയാണോ, ആത്മഹത്യാണോ എന്നറിയുന്നതിന് മുൻപ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ ഒരു ചാനൽ കയറി കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവർത്തനമെന്നും ബെഞ്ച് റിപബ്ലിക്ക് ടി.വിയുടെ അഭിഭാഷകയോട് ചോദിച്ചു.

നേരത്തെ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ച പശ്ചാത്തലത്തിൽ ബോളിവുഡ് സംവിധായകരടക്കമുള്ളവർ റിപബ്ലിക്ക് ടിവിക്കെതിരെ രംഗത്തെത്തിയിരുന്നു.സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകൾ ഇത്തരം ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP