Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി എംപി മഹേഷ് ശർമയുടെ നോയിഡയിലെ ആശുപത്രിയിൽ ബോംബ് ഭീഷണി; രോഗികളെയടക്കം ഒഴിപ്പിച്ചു; വ്യാജ ഭീഷണിയെന്ന് പൊലീസ്

ബിജെപി എംപി മഹേഷ് ശർമയുടെ നോയിഡയിലെ ആശുപത്രിയിൽ ബോംബ് ഭീഷണി; രോഗികളെയടക്കം ഒഴിപ്പിച്ചു; വ്യാജ ഭീഷണിയെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

നോയിഡ: ഉത്തർപ്രദേശിലെ നോയിഡ കൈലാഷ് ആശുപത്രിയിൽ അജ്ഞാത ബോംബ് ഭീഷണി. ഇതേ തുടർന്ന് ആശുപത്രി കെട്ടിടത്തിൽനിന്നും രോഗികളെ ഉൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി.

നോയിഡ സെക്ടർ 27 ൽ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് ബോംബ് ഭീഷണി എത്തിയത്. ആശുപത്രിയുടെ രണ്ട് നിലകളിൽനിന്ന് ആളുകളെ നീക്കി.

എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. കൈലാഷ് ആശുപത്രിയുടെ ഉടമകളിൽ ഒരാൾ ബിജെപി എംപി ഡോ. മഹേഷ് ശർമയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP