Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ അജിത്തിന്റെ വസതിയിൽ ബോംബ് ഭീഷണി; ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ പൊലീസ് പരിശോധന

നടൻ അജിത്തിന്റെ വസതിയിൽ ബോംബ് ഭീഷണി; ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ പൊലീസ് പരിശോധന

മറുനാടൻ ഡെസ്‌ക്‌

നടൻ അജിത്തിന്റെ വസതിയിൽ ബോംബ് ഭീഷണി. അജിത്തിന്റെ ചെന്നൈയിലെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാതസന്ദേശം എത്തിയത്. വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന ഇതിനെത്തുടർന്ന് പൊലീസ് എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരച്ചിൽ രണ്ടു മണിക്കൂർ വരെ നീണ്ടേക്കാമെന്നാണ് സൂചന.

നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് നടന്മാരായ രജനീകാന്തിന്റെയും വിജയ് യുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്ന് പൊലീസ് പിടിയിലായത്. ഭുവനേഷ് തന്നെയാണോ ഫോൺ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ലോക്ഡൗണിനു മുമ്പ് എച്ച് വിനോദിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അജിത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഷൂട്ടിങ് നിർത്തിവെക്കാനും മഹാമാരിയുടെ പിടിയിൽ നിന്നും മുക്തിനേടി സാഹചര്യങ്ങൾ സാധാരണനിലയിലേക്കെത്തുമ്പോൾ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് നിർമ്മാതാവ് ബോണി കപൂറിനെ അറിയിച്ചതും അജിത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP