Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്യാകുമാരിയിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജിതം

കന്യാകുമാരിയിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാടിന് സമീപം കരുമൻ കൂടലിന് സമീപം ബിജെപി നേതാവിന്റെ വീടിന് നേരെ അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. ബിജെപി നേതാവും, വ്യവസായിയുമായ കല്ലാണസുന്ദരത്തിന്റെ വീടിന് നേരെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് പെട്രോൾ ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാതി 10.50 യോടെയാണ് സംഭവം.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിലായി. ഇതിന് പിന്നാലെ കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി ആർഎസ്എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ ബോംബാക്രമണങ്ങൾ നടന്നത്.

ഇതിന് പിന്നാലെ യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരി ജില്ലയിലും ഇത്തരം ബോംബാക്രമണം നടന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനാലയ്ക്ക് സമീപം വീണ പെട്രോൾ ബോംബിന് തീ പിടിക്കാത്തതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല.

വിവരമറിഞ്ഞ് മണ്ടയ്ക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഇതറിഞ്ഞു ബിജെപി പ്രവർത്തകർ വീട്ടിൽ തടിച്ചുകൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP