Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ സമയത്ത് വില കല്പിക്കേണ്ടത് ആളുകളുടെ ജീവന്; കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ

ഈ സമയത്ത് വില കല്പിക്കേണ്ടത് ആളുകളുടെ ജീവന്; കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നരേന്ദ്ര മോദി സംഭാവന ആവശ്യപ്പെട്ടതിന് പിന്നാലെ സംഭാവന വാ​ഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ. 25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക്‌ നടൻ സംഭാവന നൽകുന്നത്. വിവരങ്ങൾ ട്വിറ്റിറിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് ചെയ്യുകയാണെന്നും അക്ഷയ്കുമാർ ട്വീറ്റ് ചെയ്തു.

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബുദ്ധിമുട്ടിലായ ദിവസവേതനക്കാർക്ക് സഹായമായി ഒരു കോടി രൂപ നൽകുമെന്ന് നടൻ നാഗാർജുനയും അറിയിച്ചു. ടാറ്റ ട്രസ്റ്റ് 500 കോടിയും ടാറ്റ സൺസ് ആയിരം കോടി രൂപയും കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലെ പ്രമുഖരും സുഹൃത്തുക്കളുമാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP