Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇവിടെ ഡിമാന്റ് എലിക്കാണ്! അസംകാരുടെ ഇഷ്ട വിഭവത്തിന് വില 200 രൂപവരെ; അവധി ചന്തകളിൽ ഏറ്റവും അധികം വിറ്റു പോകുന്നതും എലി ഇറച്ചി; വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ആവശ്യക്കാർ ഏറെ

ഇവിടെ ഡിമാന്റ് എലിക്കാണ്! അസംകാരുടെ ഇഷ്ട വിഭവത്തിന് വില 200 രൂപവരെ; അവധി ചന്തകളിൽ ഏറ്റവും അധികം വിറ്റു പോകുന്നതും എലി ഇറച്ചി; വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ആവശ്യക്കാർ ഏറെ

മറുനാടൻ ഡെസ്‌ക്‌

കുമരികട്ട(അസം): ആഹാരത്തിൽ പല തരം വൈവിധ്യങ്ങൾ പരീക്ഷിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാർ. പക്ഷേ അസാംകാരുടെ ഭക്ഷണ വൈവിധ്യം അൽപ്പം കടന്നുപോയി എന്നു വേണം പറയാൻ. അവരുടെ ഇഷ്ടവിഭവം സാധാരണ ആൾക്കാരിൽ നിന്നും വിഭിന്നമാണ് എന്നതു തന്നെയാണ് അവിടുത്തെ പ്രത്യേകത. അവധിദിനങ്ങളിൽ അസംകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എലി ഇറച്ചിയാണെന്ന് റിപ്പോർട്ട്.

ഇവിടെ അവധിച്ചന്തകളിൽ ഏറ്റവും അധികം വിറ്റുപോകുന്ന വിഭവം എലി ഇറച്ചിയാണ്. കിലോയ്ക്ക് 200 രൂപ വരെയാണ് ഇറച്ചിക്ക് വില.പ്രായഭേദമന്യ എല്ലാ ആൾക്കാരും ഇവിടെ എലിയെ ആഹാരമാക്കുന്നു എന്നതാണ് വിവരം. അതിനായി ചന്തകളിൽ പല തരം വേറൈറ്റികളും സജ്ജീകരിച്ചിട്ടുണ്ട്.

വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ഇവിടെ ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. കോഴിയിറച്ചിയെക്കാളും പന്നിയിറച്ചിയെക്കാളും ഇവിടത്തുകാർക്ക് പ്രിയം എലി ഇറച്ചിയോടാണത്രേ. ഞായറാഴ്‌ച്ച ചന്തകളിലാണ് എലി ഇറച്ചി ഏറ്റവുമധികം വിറ്റുപോകുന്നത്.

ഉൾഗ്രാമങ്ങളിൽ നിന്നുള്ള കർഷകരാണ് എലികളെ പിടിച്ചുകൊണ്ട് വന്ന് വ്യാപാരികൾക്ക് നൽകുന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന എലികളെ കെണിവച്ച് പിടിക്കുകയാണ് കർഷകർ ചെയ്യുന്നത്. അസമില തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഗ്രാമീണരുടെ ഇക്കാലത്തെ പ്രധാനവരുമാനമാർഗം കൂടിയാണ് എലിപിടുത്തം. തേയിലത്തോട്ടങ്ങളിൽ പണി കുറയുന്ന കാലമാണിത്. എലി ഇറച്ചിയോടുള്ള പ്രിയം ജനങ്ങൾക്ക് വർഷം ചെല്ലുന്തോറും കൂടി വരുന്നതായാണ് വ്യാപാരികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP