Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകൾ ജഡ്ജിമാരാകാൻ മടിക്കുന്നത് അനാവശ്യ വിവാദങ്ങളിൽ താല്പര്യം ഇല്ലാത്തതുകൊണ്ട്; വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുമ്പോഴൊക്കെ നിരന്തരം പരാതികൾ ഉയരാറുണ്ടെന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വനിതകളെ ജഡ്ജിമാരായി നിയമിക്കരുതെന്ന മുൻവിധി ഇല്ലെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ

വനിതകൾ ജഡ്ജിമാരാകാൻ മടിക്കുന്നത് അനാവശ്യ വിവാദങ്ങളിൽ താല്പര്യം ഇല്ലാത്തതുകൊണ്ട്; വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുമ്പോഴൊക്കെ നിരന്തരം പരാതികൾ ഉയരാറുണ്ടെന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വനിതകളെ ജഡ്ജിമാരായി നിയമിക്കരുതെന്ന മുൻവിധി ഇല്ലെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: നിലവിൽ ആവശ്യത്തിന് വനിതാ ജഡ്ജിമാർ ഇല്ലെന്നും അനാവശ്യ വിവാദങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ടാവാം വനിതകൾ ജഡ്ജിമാരാകൻ മടിക്കുന്നത് എന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബോബ്ഡെയുടെ പരാമർശം. ഇക്കാരണം കൊണ്ടാണ് രാജ്യത്ത് വനിതാ ജഡ്ജിമാരുണ്ടാവാത്തതെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. വനിത അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്യുമ്പോഴൊക്കെ, അവർക്കെതിരെ നിരന്തരം പരാതികളുയരാറുണ്ട്. ബാലിശമായ ഇത്തരം പരാതികളെ തുടർന്നുള്ള അനാവശ്യ വിവാദങ്ങളിൽപെടാൻ ആഗ്രഹം ഇല്ലാത്തതിനാലാണ് വനിതകൾ ജഡ്ജിമാർ ആകാൻ മടിക്കുന്നതെന്ന് ബോബ്ഡെ വിശദീകരിച്ചു.

വനിതകളെ ജഡ്ജിമാരായി നിയമിക്കരുതെന്ന മുൻവിധി ഇല്ലെന്നും സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും കൂടുതൽ വനിത ജഡ്ജിമാരെ നിയമിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒറ്റ രാത്രി കൊണ്ട് സുപ്രീം കോടതിയിൽ വനിത ജഡ്ജിമാരെ നിയമിക്കാൻ കഴിയില്ല. ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കണം എങ്കിൽ 45 വയസ്സ് കഴിഞ്ഞിരിക്കണം എന്നാണ് ചട്ടം. നിലവിൽ ആവശ്യത്തിന് വനിത ജഡ്ജിമാർ ഇല്ല', ബോബ്ഡെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ബോബ്‌ഡെയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തെരഞ്ഞെടുത്തത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടുത്ത മാസം 17ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കും. 47-ാം ചീഫ് ജസ്റ്റിസായി 18ന് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്യും. 2021 ഏപ്രിൽ 23 വരെയാണു ബോബ്ഡെയുടെ കാലാവധി. ഒരു വർഷവും അഞ്ചു മാസവും. കഴിഞ്ഞയാഴ്ച രഞ്ജൻ ഗൊഗോയ് ഔദ്യോഗികമായി ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു നിർദേശിച്ചിരുന്നു. സുപ്രീം കോടതി കൊളീജിയത്തിലെ മുതിർന്ന ജഡ്ജിയാണു അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. നിലവിൽ സുപ്രീം കോടതി കൊളീജിയത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. മധ്യപ്രദേശ് മുൻ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ഏപ്രിൽ 12 നാണ് ബോബ്ഡെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്.

മഹാരാഷ്ട്ര നാഷണൽ നിയമ സർവകലാശാലയുടെ മുംബൈ, നാഗ്പൂർ കേന്ദ്രങ്ങളിൽ ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. നാഗ്പൂർ സർവകലാശാലയിൽനിന്ന് എൽഎൽ.ബി. ബിരുദം നേടി 1978 ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ അംഗത്വമെടുത്താണ് നിയമ രംഗത്തേക്കെത്തിയത്.21 വർഷം ബോംബേ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP