Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മാറിടത്തിൽ പിടിച്ചാൽ ലൈംഗികാതിക്രമം ആവില്ല'; തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾക്ക് പോക്‌സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി;പോക്‌സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നും കോടതി; കോടതിയുടെ നിരീക്ഷണം സമാനരീതിയിലുള്ള കേസ് പരിഗണിക്കുമ്പോൾ

'മാറിടത്തിൽ പിടിച്ചാൽ ലൈംഗികാതിക്രമം ആവില്ല';  തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾക്ക് പോക്‌സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി;പോക്‌സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നും കോടതി; കോടതിയുടെ നിരീക്ഷണം സമാനരീതിയിലുള്ള കേസ് പരിഗണിക്കുമ്പോൾ

സ്വന്തം ലേഖകൻ

മുംബൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം.പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്‌സോ രജിസ്റ്റർ ചെയ്യാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.പോക്‌സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം.പോക്‌സോ നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണമെന്നും കോടതി നിരീക്ഷിച്ചു.

12വയസുള്ള പെൺകുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തിൽ അമർത്തിയ കേസിൽ പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇത്തരത്തിൽ വിധി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP