Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎംഡബ്ല്യു കാർ സൈക്കിളിൽ ഉരസിയാൽ എന്താണ് നഷ്ടപരിഹാരം? സൈക്കിൾ യാത്രക്കാരനെ മർദ്ദിച്ചു പോക്കറ്റിലുള്ള 700 രൂപയും കയ്യിൽ ധരിച്ച വാച്ചും ഊരി കടന്നത് ബിഎംഡബ്ല്യു കാറിൽ എത്തിയയാൾ! മൊഹാലിയിലെ ഞെട്ടിക്കുന്ന വാർത്ത ഷെയർ ചെയ്ത് ലോകം

ബിഎംഡബ്ല്യു കാർ സൈക്കിളിൽ ഉരസിയാൽ എന്താണ് നഷ്ടപരിഹാരം? സൈക്കിൾ യാത്രക്കാരനെ മർദ്ദിച്ചു പോക്കറ്റിലുള്ള 700 രൂപയും കയ്യിൽ ധരിച്ച വാച്ചും ഊരി കടന്നത് ബിഎംഡബ്ല്യു കാറിൽ എത്തിയയാൾ! മൊഹാലിയിലെ ഞെട്ടിക്കുന്ന വാർത്ത ഷെയർ ചെയ്ത് ലോകം

മൊഹാലി: ബിഎംഡബ്ല്യു കാർ സൈക്കിളിൽ ഉരസിയാൽ എന്താണ് സംഭവിക്കുക? സൈക്കിൾ ഉടമയ്ക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല. പക്ഷെ തന്റെ കാറിന് ഒരു പോറൽ ഏറ്റാൽ പോലും ബിഎംഡബ്ല്യു ഉടമയ്ക്ക് ഒരു പക്ഷെ സഹിക്കാനായെന്ന് വരില്ല. മൊഹാലിയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതും ഇതാണ്.

ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നൈറ്റ് അഗർവാൾ എന്ന ഛണ്ഡിഗഡ് സ്വദേശിയായ ബിഎംഡബ്ല്യു ഉടമയാണ് സൈക്കിൾ യാത്രക്കാരനെ മർദ്ദിച്ച് പോക്കറ്റിൽ കിടന്ന പണവും കൈയിൽ കെട്ടിയ വാച്ചും കവർന്ന് മുങ്ങിയത്. തന്നെ മർദ്ദിച്ച് മോഷണത്തിനിരയാക്കിയതായി പ്രദീപ് കുമാർ എന്ന സൈക്കിളുകാരനാണ് പൊലീസിൽ പരാതി നൽകിയത്.

ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തന്റെ സൈക്കിളിൽ മുബാറക്പൂരിലേക്ക് പോകുക ആയിരുന്നു പ്രദീപ് കുമാർ. ഘഗ്ഗാർ പാലത്തിലെത്തുമ്പോഴാണ് ബിഎംഡബ്ല്യു കാർ പ്രദീപ് കുമാറിന്റെ സൈക്കിളിനെ ഇടിച്ചു വീഴ്‌ത്തുന്നത്. സൈക്കിൾ ഇടിച്ച് വീഴ്‌ത്തിയതിന് പിന്നാലെ കാറിന് ചെറിയ പോറൽ പറ്റുകയും ചെയ്തു.

ഇതേ തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടമ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും പ്രദീപ് കുമാറിന്റെ പോക്കറ്റിൽ കിടന്ന 700 രൂപയും കൈയിൽ കെട്ടിയിരുന്ന വാച്ച് ഊരി എടുക്കുകയും ചെയ്തതു. ഇതേ തുടർന്ന് പ്രദീപ് കുമാർ പൊലീസിൽ പരാതി നൽകുക ആയിരുന്നു. മറ്റൊരു കാറിൽ വരുന്ന രണ്ട് പേർ പ്രദീപിനെ ഇടിക്കുന്നത് കണ്ട് പിടിച്ച് മാറ്റിയപ്പോഴാണ് കാർ ഉടമ തിരികെ പോയതെന്നും പരാതിയിൽ പറയുന്നു. മൊഹാലി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കാർ ഉടമയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP