Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഷിരീഷ് ദീക്ഷിത് കോവിഡ് ബാധിച്ച് മരിച്ചു; മഹാരാഷ്ട്രയിൽ ഇന്ന് മരിച്ചത് 120 കോവിഡ് ബാധിതർ

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഷിരീഷ് ദീക്ഷിത് കോവിഡ് ബാധിച്ച് മരിച്ചു;  മഹാരാഷ്ട്രയിൽ ഇന്ന് മരിച്ചത് 120 കോവിഡ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടർന്ന് ബ്രിഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഷിരീഷ് ദീക്ഷിത് അന്തരിച്ചു. ജലവിതരണ വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായിരുന്നു ഷിരിഷ്. 55 വയസ്സായിരുന്നു. 120 പേരാണ് മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3289 ആയി. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 51,100 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1760 ആണ് മുംബൈയിലെ ആകെ മരണം.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,787 ആയി. 2259 പേർക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. 44849 ആണ് നിലവിൽ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകൾ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിനിടയിലാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ 15 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിപ്പിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പ്ലമ്പർമാർ, ഇലക്ട്രീഷ്യന്മാർ, ടെക്‌നീഷ്യന്മാർ എന്നിവർക്ക് സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി ജോലിചെയ്യാനുള്ള അനുമതിയും സർക്കാർ കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിനിടെ, വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടക്കുകയും ചെയ്തിരുന്നു.

Stories you may Like

തമിഴ്‌നാട്ടിൽ 1685 പേർക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി. 21 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 307 ആയി. തലസ്ഥാനമായ ചെന്നൈയിൽ മാത്രം ചൊവ്വാഴ്ച 1242 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. 16279 ആണ് നിലവിൽ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ. 798 പേർ ഇന്ന് ആശുപത്രിവിട്ടു. 18325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP