Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടു നിരോധന കാലത്ത് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കൊക്കെ പിടിവീഴും; ആദായ നികുതി വകുപ്പ് രാജ്യമെമ്പാടുമായി രണ്ട് ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചു

നോട്ടു നിരോധന കാലത്ത് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കൊക്കെ പിടിവീഴും; ആദായ നികുതി വകുപ്പ് രാജ്യമെമ്പാടുമായി രണ്ട് ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചു

ന്യൂഡൽഹി: നോട്ടു നിരോധന കാലത്ത് ലക്ഷങ്ങൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്കെല്ലാം പിടിവീഴുന്നു.ആദാനയ നികുതി വകുപ്പ് രാജ്യത്തുടനീളമുള്ള രണ്ടു ലക്ഷത്തോളം പേർക്ക് നോട്ടീസ് അയച്ചു. ഇതോടെ നോട്ട് നിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടിൽ പണം നിക്ഷേപിച്ച എല്ലാവർക്കു മേലും പിടിവീഴും.

ആദായ നികുതി വകുപ്പ് അനധികൃതമായ പണം നിക്ഷേപിച്ചവരെ എല്ലാം തിരഞ്ഞു പിടിച്ചു കൊണ്ടിരിക്കുകയാണ്. 2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കൽ. ആ സമയം ചില അക്കൗണ്ടുകളിൽ വൻതുകയെത്തിയിരുന്നു. അവയ്ക്ക് റിട്ടേണും ഫയൽ ചെയ്തിരുന്നില്ല. ഇവർക്കാണ് ഇക്കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി നോട്ടിസ് അയച്ചത്. എന്നാൽ ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരിൽ ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. ഇവർക്കെതിരെ കനത്ത ശിക്ഷാനടപടികളുണ്ടാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ചെയർമാൻ സുശിൽ ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്‌ക്കെതിരെയാണു നടപടി.

നോട്ട് നിരോധനം, കള്ളപ്പണം, ബാങ്ക് അക്കൗണ്ട്, രണ്ട് ലക്ഷം പേർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP