Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പെട്രോൾ വില ഉയരുകയാണല്ലോ' എന്ന് ബിജെപി അധ്യക്ഷയോട് ചോദ്യമുന്നയിച്ചു; ഓട്ടോ ഡ്രൈവർക്ക് പാർട്ടി പ്രവർത്തകരുടെ ക്രൂരമർദനം; അണികളുടെ ആക്രമണം ചാനൽ ക്യാമറകൾക്ക് മുന്നിൽ

'പെട്രോൾ വില ഉയരുകയാണല്ലോ' എന്ന് ബിജെപി അധ്യക്ഷയോട് ചോദ്യമുന്നയിച്ചു; ഓട്ടോ ഡ്രൈവർക്ക് പാർട്ടി പ്രവർത്തകരുടെ ക്രൂരമർദനം; അണികളുടെ ആക്രമണം ചാനൽ ക്യാമറകൾക്ക് മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പെട്രോൾ വിലവർധനവിനെ കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷയോട് ചോദിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. ചെന്നൈ സ്വദേശി കതിർ ആണ് മാധ്യമപ്രവർത്തകരുടെ മുന്നിൽവച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിൾഇസൈ സൗന്ദരരാജന്റെ അനുയായികളാൽ അക്രമിക്കപ്പെട്ടത്. അനുയായികൾ മർദ്ദിക്കുന്നത് കണ്ടിട്ടും ബിജെപി അധ്യക്ഷ ഒരക്ഷരം ഉരിയാടാൻ തയ്യാറായില്ല.

മാധ്യമപ്രവർത്തകരുമായുള്ള ബിജെപി അധ്യക്ഷ തമിഴ് ഇസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമിൾ ഇസൈ മറുപടി പറയുന്നതിനിടെ തൊട്ടുപിന്നിൽ നിന്നിരുന്ന കതിർ ഉയരുന്ന പെട്രോൾ വിലയെക്കുറിച്ച് ചോദിക്കുകയായിരുന്നു. അമ്മാ ഒരു നിമിഷം, കേന്ദ്രം ഇന്ധനവില ഉയർത്തുകയാണല്ലോ എന്നായിരുന്നു കതിറിന്റെ ചോദ്യം. ചോദ്യം കേട്ടയുടൻ തമിൾ ഇസൈയുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ കതിറിനെ പിടിച്ചുവിലിച്ച് ക്യാമറകൾക്ക് മുന്നിൽ നിന്ന് മാറ്റുന്നതും മറ്റ് അനുയായികൾ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

 

ഉയരുന്ന ഇന്ധനവിലയോട് ഒരു ഓട്ടോ ഡ്രൈവർ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ചിലർ അത് തെറ്റായി എടുക്കകയായിരുന്നെന്നും കതിർ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഭക്ഷണത്തിനും മറ്റ് ചെലവ്ക്കുമായി ദിവസേന വേണ്ടത് 500 രൂപയോളമാണ്. പക്ഷേ ഇന്ധനവില ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഓട്ടോ വാടകയും കഴിച്ച് 350 രൂപയേ മിച്ചംപിടിക്കാൻ ആവുന്നുള്ളൂ', മുതിർന്ന ഓട്ടോ്രൈഡവറായ കതിർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP