Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീഫ് നിരോധനത്തിൽ ബിജെപിയിൽ വീണ്ടും പ്രതിഷേധം; നഖ്‌വിയുടെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കൾ; രാജ്യവ്യാപക നിരോധനം തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷായും

ബീഫ് നിരോധനത്തിൽ ബിജെപിയിൽ വീണ്ടും പ്രതിഷേധം; നഖ്‌വിയുടെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കൾ; രാജ്യവ്യാപക നിരോധനം തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷായും

ന്യൂഡൽഹി: രാജ്യവ്യാപകമായി ഗോമാംസം നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഏകപക്ഷീയമായി ആരെയും തീരുമാനം അടിച്ചേൽപ്പിക്കില്ല. സമവായത്തിലൂടെയേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ എന്നും അമിത് ഷാ പറഞ്ഞു.

ബീഫ് കഴിക്കേണ്ടവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ പരാമർശം നേരത്തെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ബിജെപി നേതാക്കൾ രംഗത്തെത്തി.

ഇതിനു പിന്നാലെയാണ് ഗോമാംസം രാജ്യം മുഴുവൻ നിരോധിക്കുന്ന കാര്യം കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി അമിത് ഷായും രംഗത്തെത്തിയത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഫ് നിരോധിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്തു മാത്രമാകും മറ്റിടങ്ങളിൽ നിരോധനമെന്ന നിലപാടിലാണ് തങ്ങളെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. സംസ്ഥാനത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാകും ഗോവയിൽ നിരോധനമെന്നും അമിത് ഷാ പറഞ്ഞു.

ബീഫ് കഴിക്കണമെങ്കിൽ പാക്കിസ്ഥാനിൽ പോകണമെന്ന നഖ്‌വിയുടെ പ്രസ്താവന വലിയ വിവാദമാണ് സൃഷ്ടിച്ചത്. കേന്ദ്ര കായിക മന്ത്രി സർബാനന്ദ സോണോവാളും നഖ്‌വിയെ വിമർശിച്ചു രംഗത്തെത്തി. നേരത്തെ, അരുണാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും നഖ്‌വിയുടെ പരാമർശത്തെ എതിർത്തിരുന്നു.

എല്ലാ വിഭാഗങ്ങളുടെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കണമെന്നാണ് പിതാമഹന്മാർ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നതെന്ന് സോണോവാൾ പറഞ്ഞു. ഇതാണു നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ പണിയുന്നത്. നമ്മൾ നിലനിന്നുപോകണമെങ്കിൽ ഇക്കാര്യത്തിനുവേണ്ടി പരിശ്രമിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം കൊണ്ടുവന്നാൽ എതിർപ്പുയരുമെന്നും സോണോവാൾ കൂട്ടിച്ചേർത്തു.

ബീഫ് കഴിക്കാതെ ജീവിക്കാൻ കഴിയാത്തവർക്ക് പാക്കിസ്ഥാനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാമെന്നാണ് നഖ്‌വി പറഞ്ഞത്. അല്ലെങ്കിൽ ബിഫ് ലഭിക്കുന്ന ഏതു സ്ഥലത്തേക്കു വേണമെങ്കിലും പോകാം. മുസ്‌ലിം ജനത പോലും ബീഫ് കഴിക്കുന്നതിനോട് എതിരാണെന്നും നഖ്‌വി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് കേന്ദ്രമന്ത്രിമാർക്കു പുറമെ ദേശീയ അധ്യക്ഷനും ബീഫ് നിരോധനത്തിന്റെ കാര്യത്തിൽ പ്രസ്താവനയുമായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP