Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടിയിൽ നിന്നു പുറത്താകാതെ ഇരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണം; ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീർത്തി ആസാദിനെതിരെ നിലപാടു കടുപ്പിച്ച് ബിജെപി

പാർട്ടിയിൽ നിന്നു പുറത്താകാതെ ഇരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണം; ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീർത്തി ആസാദിനെതിരെ നിലപാടു കടുപ്പിച്ച് ബിജെപി

ന്യൂഡൽഹി: കീർത്തി ആസാദ് എംപിക്കെതിരെ നിലപാടു കടുപ്പിച്ച് ബിജെപി. പാർട്ടിയിൽ നിന്നു പുറത്താകാതെ ഇരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നും ബിജെപി കീർത്തി ആസാദിനോട് ആവശ്യപ്പെട്ടു.

ബിജെപി പാർലമെന്ററി ബോർഡാണ് ആസാദിനു നോട്ടീസ് അയച്ചു. നേരത്തെ, ആസാദിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് ബിജെപി നടപടി സ്വീകരിച്ചിരുന്നു.

ഇതിനു പിന്നാലെയും പാർട്ടിയെ വെല്ലുവിളിച്ചുകൊണ്ട് ജെയ്റ്റ്‌ലിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ആസാദ് രംഗത്തെത്തിയിരുന്നു. ആസാദിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ഡി.ഡി.സി.എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആരോപണത്തിൽ ഉറച്ചുനിൽക്കുന്ന അരവിന്ദ് കെജ്‌രിവാൾ ഡിഡിസിഎ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം ലൈംഗിക ആരോപണവും ഉന്നയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP