Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് കോട്ടകൾ പൊളിച്ചടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; റായ്ബറേലി പിടിക്കാൻ സോണിയയ്‌ക്കെതിരെ മീനാക്ഷി ലേഖിയെ രംഗത്തിറക്കാൻ നീക്കം; അമേഠിയിൽ രാഹുലിനും പോരാട്ടം കടുപ്പം

കോൺഗ്രസ് കോട്ടകൾ പൊളിച്ചടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; റായ്ബറേലി പിടിക്കാൻ സോണിയയ്‌ക്കെതിരെ മീനാക്ഷി ലേഖിയെ രംഗത്തിറക്കാൻ നീക്കം; അമേഠിയിൽ രാഹുലിനും പോരാട്ടം കടുപ്പം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത്തവണ കോൺഗ്രസ് കോട്ടകൾ പൊളിക്കുവാനാണ് ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ശക്തരായ എതിർ സ്ഥാനാർത്ഥികളെ നേരിടാൻ ശക്തരായ നേതാക്കളെ തന്നെ രംഗത്തിറക്കുകയാണ് ബിജെപി. ഉത്തർപ്രദേശിൽ കോൺഗ്രസ് കോട്ടയായ റായ്ബറേലി പിടിക്കാൻ മീനാക്ഷി ലേഖിയെ രംഗത്തിറക്കാനൊരുങ്ങുകയാണ് ബിജെപി.

2014ലെ പൊതുതെരഞ്ഞടുപ്പിൽ യുപിയിൽ ആഞ്ഞടിച്ച ബിജെപി തരംഗത്തിലും അടിപതറാതെ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് റായ്ബറേലി. അന്ന് മൂന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്നത്തെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി ബിജെപിയുടെ അജയ് അഗർവാളിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ന്യൂഡൽഹിയിൽ മീനാക്ഷി ലേഖി വിജയിച്ചത്. ഇത്തവണ കോൺഗ്രസ് കോട്ടകളായ അമേഠിയും റായ്ബറേലിയും പിടിച്ചെടുക്കണമെന്ന ബിജെപിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിൽ സേണിയയെ നേരിടാൻ മീനാക്ഷി ലേഖിയെ പാർട്ടിപരിഗണിക്കുന്നത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അമേഠിയിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി ബിജെപി സ്ഥാനാർത്ഥിയായിരുന്ന സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും മണ്ഡലത്തിൽ നിറഞ്ഞുനിന്ന സ്മൃതി ഇറാനി ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. റായ്ബറേലിയിലും അമേഠിയിലും ബിജെപിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന കോൺഗ്രസിന് ഇത് അഭിമാന പോരാട്ടം മാത്രമല്ല, നിലനില്പിന്റെ പോരാട്ടം കൂടിയാണ്. എസ്‌പി-ബി.എസ്‌പി സഖ്യം ഈ രണ്ടു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്താതെ കോൺഗ്രസിനെ പിന്തുണക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP