Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാളിൽ ബിജെപി -തൃണമൂൽ സംഘർഷം ശക്തം; പതിനേഴുകാരനടക്കം രണ്ട് പേര് കൊല്ലപ്പെട്ടെന്നും മൂന്ന് പേർക്ക് സാരമായ പരുക്കേറ്റുവെന്നും റിപ്പോർട്ട്; അക്രമത്തിനിടെ വെടിവെപ്പും ബോംബേറും; കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി മമതാ ബാനർജി

ബംഗാളിൽ ബിജെപി -തൃണമൂൽ സംഘർഷം ശക്തം; പതിനേഴുകാരനടക്കം രണ്ട് പേര് കൊല്ലപ്പെട്ടെന്നും മൂന്ന് പേർക്ക് സാരമായ പരുക്കേറ്റുവെന്നും റിപ്പോർട്ട്; അക്രമത്തിനിടെ വെടിവെപ്പും ബോംബേറും; കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി മമതാ ബാനർജി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളിലെ ബട്പുരയിൽ ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷം ശക്തമായതിന് പിന്നാലെ 17കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ട്. രാംബാബു ഷായെന്നാണ് കൊല്ലപ്പെട്ട കൗമാരക്കാരന്റെ പേരെന്നാണ് വിവരം. ഇയാൾ പ്രദേശത്ത് പാനി പൂരിൽ വിൽപന നടത്തി വരികയായിരുന്നു. രാംബാബുവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് വിവരം. ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷം ശക്തമായി നിൽക്കുന്ന അന്തരീക്ഷമായിരുന്നു ബംഗാളിൽ.

ഇതിനിടെയാണ് വ്യാഴാഴ്‌ച്ച രാവിലെ വെടിവെപ്പും ബോംബേറുമുണ്ടായത്. പ്രവർത്തകർ തമ്മിൽ നാടൻ തോക്കുകൾ ഉപയോഗിച്ച് വെടിവെക്കുകയും ബോംബുകൾ എറിയുകയും ചെയ്തു. പ്രദേശത്ത് ശക്തമായ സംഘർഷം നടന്ന ഭാഗത്ത് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. മാത്രമല്ല ഇതിനിടെ പൊലീസ് വെടിവെപ്പുണ്ടായെന്നും റി്‌പ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഘർഷം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ (ആർഎഎഫ്) വിന്യസിച്ചു.

തലയ്ക്ക് പിന്നിൽ വെടിയേറ്റ നിലയിലാണ് സംഭവസ്ഥലത്തുനിന്ന് രാംബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാനിപൂരി വിൽപനക്കാരനാണ് 17 വയസ്സുകാരനായ രാംബാബു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിൽ വച്ചാണ് ഇതിൽ ഒരാൾ മരിച്ചത്. മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാന പൊലീസ് മേധാവി, ചീഫ്സെക്രട്ടറി എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

സംഘർഷത്തെത്തുടർന്ന് കടകളും സ്ഥാപനങ്ങളും അടച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശത്തെത്തുടർന്ന് പൊലീസ് മേധാവിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തിൽ അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ ഇവിടെ സംഘർഷം നിലനിൽക്കുകയാണ്. ബട്പുര, കൻകിനാര എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷം. അതേസമയം തൃണമൂൽ പ്രവർത്തകരാണ് സംഘർഷത്തിന് പിന്നിലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP