Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജിയുടെ സത്യഗ്രഹവും സ്വാതന്ത്ര്യസമരവും വെറും നാടകമായിരുന്നു എന്ന് അനന്ത് കുമാർ ഹെഗ്‌ഡെ; വിവാദ പരാമർശത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ബിജെപി കേന്ദ്ര നേതൃത്വം; മഹാത്മ ഗാന്ധിയോട് ആർഎസ്എസിന് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ

ഗാന്ധിജിയുടെ സത്യഗ്രഹവും സ്വാതന്ത്ര്യസമരവും വെറും നാടകമായിരുന്നു എന്ന് അനന്ത് കുമാർ ഹെഗ്‌ഡെ; വിവാദ പരാമർശത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ബിജെപി കേന്ദ്ര നേതൃത്വം; മഹാത്മ ഗാന്ധിയോട് ആർഎസ്എസിന് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമുള്ള പരാമർശത്തിന്റെ പേരിൽ മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ അനന്ത് കുമാർ ഹെഗ്‌ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകി. ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടിയുള്ള നേതാക്കളുടെ നാടകമായിരുന്നു സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞ അനന്ത്കുമാർ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു. ഈ കോൺഗ്രസുകാർ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാർ പോയത് അതുകൊണ്ടൊന്നും അല്ലെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പരാമർശം.

ഹെഗ്‌ഡെയുടെ പരാമർശം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. പാർട്ടിയുടെ അതൃപ്തി ഹെഗ്‌ഡെ അറിയിക്കുകയും ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. അതേസമയം, ഹെഗ്‌ഡെക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

പരാമർശം വിവാദമായതോടെ മാപ്പ് പറയണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റ് നളീൻ കുമാർ കട്ടീൽ സ്ഥിരീകരണവുമായി രംഗത്തെത്തി. ഹെഗ്‌ഡെയുടെ പരാമർശത്തെ പാർട്ടി ശക്തമായി എതിർക്കുന്നുവെന്നും ബിജെപിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഹെഗ്‌ഡേയുടെ പ്രസ്താവനയോട് കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചിരുന്നു. പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി. ഹെഗ്‌ഡേ വിവാദ പരാമർശങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP