Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലഖ്‌നൗവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് പൊലീസിനെ പഴിചാരി ബിജെപി നേതാവ്; നിയന്ത്രിക്കാനാകാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണം പൊലീസിന്റെ മോശം സമീപനമെന്ന് കൗശൽ കിഷോർ എംപി

ലഖ്‌നൗവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് പൊലീസിനെ പഴിചാരി ബിജെപി നേതാവ്; നിയന്ത്രിക്കാനാകാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണം പൊലീസിന്റെ മോശം സമീപനമെന്ന് കൗശൽ കിഷോർ എംപി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ലഖ്‌നൗവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് പൊലീസിനെ പഴിചാരി ബിജെപി നേതാവ്. ഉത്തർപ്രദേശ് തലസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം പൊലീസിന്റെ മോശം സമീപനമാണെന്ന് കൗശൽ കിഷോർ എംപി. പൊലീസിന്റെ മോശം സമീപനം കാരണം ലഖ്‌നൗവിൽ നിയന്ത്രിക്കാനാകാത്ത കുറ്റകൃത്യങ്ങളുണ്ടാകുന്നു. കൊലപാതകവും കവർച്ചയും തുടർക്കഥയാകുന്നു എന്നും എംപി പറഞ്ഞു. പിടിച്ചുപറിയാണ് പൊലീസിന്റെ പണിയെങ്കിൽ അവരോടുള്ള ഭയവും ബഹുമാനവും ഇല്ലാതാകും. ജനപ്രതിനിധികളെ അവർ കേൾക്കുന്നേയില്ല. സംസ്ഥാന സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രീതിയിലാണ് പൊലീസിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് പൊലീസിനെതിരെ നേരത്തെയും കൗശൽ കിഷോർ വിമർശനമുന്നയിച്ചിരുന്നു. സീതാപുർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ തോന്നിയപോലെയാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാരന് ഉപദ്രവമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഉത്തർപ്രദേശ് പൊലീസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രിയങ്ക വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP