Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീരാമന്റെ മകൻ കുശന്റെ പരമ്പരയിൽ പെട്ടവളാണ് താനെന്ന് ബിജെപി എംപി; ജയ്പൂർ രാജകുടുംബാംഗത്തിന്റെ വെളിപ്പെടുത്തൽ രഘുവംശ പരമ്പരയിലെ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കൗതുകത്തിന് പിന്നാലെ; ശ്രീരാമന്റെ പരമ്പര എന്ന് പറയുന്നതിൽ അഭിമാനമെന്ന് ദിയാ കുമാരി

ശ്രീരാമന്റെ മകൻ കുശന്റെ പരമ്പരയിൽ പെട്ടവളാണ് താനെന്ന് ബിജെപി എംപി; ജയ്പൂർ രാജകുടുംബാംഗത്തിന്റെ വെളിപ്പെടുത്തൽ രഘുവംശ പരമ്പരയിലെ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കൗതുകത്തിന് പിന്നാലെ; ശ്രീരാമന്റെ പരമ്പര എന്ന് പറയുന്നതിൽ അഭിമാനമെന്ന് ദിയാ കുമാരി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രഘുവംശത്തിൽ പെട്ട ആരെങ്കിലും അയോധ്യയിൽ ഇപ്പോൾ ജീവനോടെയുണ്ടോ എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഉത്തരവുമായി ജയ്പൂർ രാജകുടുംബാംഗം. തന്റെ കുടുംബം ശ്രീരാമന്റെ പിൻഗാമികളെന്ന അവകാശവാദവുമായി ബിജെപി എംപി കൂടിയായ ദിയാ കുമാരി രംഗത്തെത്തി. തന്റെ കുടുംബം ശ്രീരാമന്റെ മകൻ കുശന്റെ പിൻഗാമികളെന്ന് ദിയാ കുമാരി അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം അയോധ്യക്കേസ് വാദത്തിനിടെ, ശ്രീരാമന്റെ വംശമായ രഘുവംശത്തിൽപ്പെട്ട ആരെങ്കിലും അയോധ്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടങ്ങുന്ന ബെഞ്ച് കൗതുകപൂർവം ചോദിച്ചിരുന്നു.

സുപ്രീം കോടതിയുടെ പരാമർശത്തിന് പിന്നാലെയാണ് ശ്രീരാമന്റെ പിൻഗാമികളാണെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയത്. 'ശ്രീരാമന്റെ പരമ്പരയിൽപ്പെട്ടവരാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. എന്തെങ്കിലും താൽപര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നത്. വിവാദ ഭൂമിയിൽ യാതൊരു അവകാശ വാദവും ഉന്നയിക്കില്ല. നിമയ യുദ്ധത്തിലും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഹൃദയത്തിൽനിന്ന് വന്ന സത്യമാണ് ഞാൻ പറഞ്ഞത്'.- ദിയാകുമാരി പറഞ്ഞു.

നേരത്തേ രാജസ്ഥാൻ നിയമസഭാംഗമായിരുന്ന ദിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് പാർലമെന്റിൽ എത്തിയത്. ഒമ്പത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച സാധാരണക്കാരനായ നരേന്ദ്ര സിങുമായുള്ള നീണ്ട 21 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ദിയാ കുമാരി കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. ഒമ്പതു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1997 ലാണ് ദിയ കുമാരിയും നരേന്ദസിങ്ങും വിവാഹിതരായത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്.

ജയ്പുർ സിറ്റി പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിലെ അവകാശവാദമനുസരിച്ച് നിലവിലെ ജയ്പുർ രാജാവായ പത്മനാഭ് സിങ് ശ്രീരാമന്റെ മകനായ കുശന്റെ 309-ാം തലമുറയാണ്. അയോധ്യയിലെ തർക്കഭൂമി കുശന്റെ പിൻഗാമികളായ കച് വഹാസിന്റെ ഉടമസ്ഥതിയാലായിരുന്നുവെന്ന് രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെ മുൻ ചരിത്രവിഭാഗം തലവൻ അന്തരിച്ച ആർ നാഥ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി കത്തുകൾ അദ്ദേഹം കേന്ദ്ര സർക്കാറിന് എഴുതുകയും ചെയ്തിരുന്നു. അതേസമയം, ശാസ്ത്രീയമായ യാതൊരു തെളിവുമില്ലാത്ത വാദങ്ങളാണ് ഇതെന്ന് ഭൂരിഭാഗം ചരിത്ര പണ്ഡിതരും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP