Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ യുവാക്കളുടെ സമ്മർദ്ദം കൂടുമെന്നും ഇതാണ് ലൈംഗിക പീഡനത്തിന് കാരണമെന്നും' ബിജെപി വനിതാ എംഎൽഎ; വിവാദ പ്രസ്താവന ഇറക്കി എംഎൽഎ നേതൃത്വത്തെ വെട്ടിലാക്കിയത് ഹരിയാനയിൽ 19കാരിയായ വിദ്യാർത്ഥിനി കൂട്ട മാനഭംഗത്തിന് ഇരയായതിന് പിന്നാലെ; പ്രതിഷേധം ശക്തമാക്കി സംഘടനകൾ രംഗത്ത്

'വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ യുവാക്കളുടെ സമ്മർദ്ദം കൂടുമെന്നും ഇതാണ് ലൈംഗിക പീഡനത്തിന് കാരണമെന്നും' ബിജെപി വനിതാ എംഎൽഎ; വിവാദ പ്രസ്താവന ഇറക്കി എംഎൽഎ നേതൃത്വത്തെ വെട്ടിലാക്കിയത് ഹരിയാനയിൽ 19കാരിയായ വിദ്യാർത്ഥിനി കൂട്ട മാനഭംഗത്തിന് ഇരയായതിന് പിന്നാലെ; പ്രതിഷേധം ശക്തമാക്കി സംഘടനകൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഡ്: യുക്തി പൂർണമല്ലാത്ത പ്രസ്താവനകൾ ഇറക്കി ബിജെപി അംഗങ്ങൾ നേതൃത്വത്തെ തുടർച്ചയായി വെട്ടിലാക്കുന്നതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി വനിതാ എംഎൽഎ. ഇന്ത്യയിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയാണെന്നാണ് ഹരിയാനയിലെ ബിജെപി എംഎൽഎയായ പ്രേം ലത പ്രസ്താവനയിക്കിയത്.

തൊഴിൽ കിട്ടാതെ വെറുതെ ഇരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ യുവാക്കളുടെ സമ്മർദം കൂടും. ഇതാണു ലൈംഗിക അതിക്രമങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നും പ്രേം ലത പറഞ്ഞു. ഹരിയാനയിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയാക്കപ്പെട്ടതിനു പിന്നാലെയാണ് എംഎൽഎയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണു ഹരിയാനയിലെ റിവാരിയിൽ പത്തൊൻപതുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചത്. കേസിൽ മുഖ്യപ്രതി രാജസ്ഥാനിൽ ജോലിചെയ്യുന്ന സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പഠനമികവിന് അവാർഡ് നേടിയ പെൺകുട്ടിയാണു കൂട്ടമാനഭംഗത്തിന് ഇരയായത്. അഞ്ചുപേരുൾപ്പെട്ട സംഘം ബുധനാഴ്ച പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ മയക്കുമരുന്നുകൾ കുത്തിവച്ചാണു പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പ്രതികൾ അടുത്തുള്ള ബസ് സ്റ്റോപ്പിൽ തള്ളിയിട്ടശേഷം രക്ഷപ്പെട്ടു. നാട്ടുകാരാണു പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കാറിൽ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തിൽ തന്നെയുള്ളവരാണെന്നു പെൺകുട്ടി പൊലീസിൽ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP