Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വാതന്ത്ര്യ സമര സേനാനി റാണി അവന്തി ബായ് ലോധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ സംഘർഷം; കല്ലുകൊണ്ട് സ്വയം തലയ്ക്കടിച്ച ശേഷം പൊലീസിന്റെ 'തലയിൽ' വെക്കാൻ ബിജെപി എംഎൽഎയുടെ ശ്രമം; തെലങ്കാന എംഎൽഎയുടെ തട്ടിപ്പ് പൊളിഞ്ഞടുങ്ങിയത് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ

സ്വാതന്ത്ര്യ സമര സേനാനി റാണി അവന്തി ബായ് ലോധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ സംഘർഷം; കല്ലുകൊണ്ട് സ്വയം തലയ്ക്കടിച്ച ശേഷം പൊലീസിന്റെ 'തലയിൽ' വെക്കാൻ ബിജെപി എംഎൽഎയുടെ ശ്രമം; തെലങ്കാന എംഎൽഎയുടെ തട്ടിപ്പ് പൊളിഞ്ഞടുങ്ങിയത് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: സ്വയം തല കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ച ശേഷം പൊലീസിന്റെ തലയിൽ വെക്കാൻ നോക്കിയ ബിജെപി എംഎൽഎയുടെ തന്ത്രം പൊളിഞ്ഞടുങ്ങിയത് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ. തെലങ്കാനയിലെ എംഎൽഎയായ ടി. രാജാസിങ്ങിന്റെ ആരോപണമാണ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കള്ളമാണെന്ന് തെളിഞ്ഞത്. കല്ലുകൊണ്ട് എംഎൽഎ സ്വയം തലയ്ക്കടിക്കുന്നതിനിടെ പൊലീസ് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

ഹൈദരാബാദിലെ ജുമീറത് ബസാർ വൗ ജങ്ഷനിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സ്വാതന്ത്ര സമരസേനാനി റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ അനധികൃതമായി എംഎ‍ൽഎയും കൂട്ടരും സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.സ്ഥലത്തുണ്ടായിരുന്ന 10 അടി ഉയരമുള്ള പ്രതിമയ്ക്ക് പകരം 25 അടിയുള്ള പുതിയ പ്രതിമ ഉയർത്താനാണ് എംഎ‍ൽഎ ശ്രമിച്ചത്.

അനുമതിയില്ലാതെ എംഎ‍ൽഎ പ്രതിമ മാറ്റാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് എത്തിയത്. 'തങ്ങൾ എംഎ‍ൽഎയെ അക്രമിക്കുകയോ ലാത്തിച്ചാർജ് നടത്തുകയോ ചെയ്തിട്ടില്ല. പക്ഷെ അയാൾ തങ്ങളോട് മോശം പെരുമാറുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു' ഹൈദരാബാദ് ഡി.സി.പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP