Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി എംഎൽഎ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന സൂചനയുമായി സിബിഐ; പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന വൈകിപ്പിച്ചത് കുറ്റവാളിയെ രക്ഷപ്പെടുത്താനെന്ന് കണ്ടെത്തൽ: ഉന്നാവേ പീഡനക്കേസിൽ ബിജെപി എംഎൽഎക്കെതിരെ കൂടുതൽ തെളിവുമായി സിബിഐ

ബിജെപി എംഎൽഎ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന സൂചനയുമായി സിബിഐ; പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന വൈകിപ്പിച്ചത് കുറ്റവാളിയെ രക്ഷപ്പെടുത്താനെന്ന് കണ്ടെത്തൽ: ഉന്നാവേ പീഡനക്കേസിൽ ബിജെപി എംഎൽഎക്കെതിരെ കൂടുതൽ തെളിവുമായി സിബിഐ

ലക്നൗ: ഉന്നവോ ബലാത്സംഗക്കേസിൽ പ്രതിയായ ബിജെപി എംഎ‍ൽഎക്കെതിരെ കൂടുതൽ തെളിവുകളുമായി സിബിഐ. കേസിൽ ബിജെപി എംഎൽഎ കുൽദീസ് സൈഗാൾ കുറ്റക്കാരനാണെന്ന സൂചനയാണ് സിബിഐ നൽകുന്നത്. സെഗാൾ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് തള്ളിക്കളയാനാകില്ലെന്നും സി..ബി.ഐ വ്യക്തമാക്കി.

ബലാത്സംഗം നടക്കുന്ന സമയത്ത് സെൻഗാറിന്റെ സഹായി ശശി സിങ് കാവൽ നിന്നിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ മുന്നിൽ വച്ചാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ പൊലീസ് മനപ്പൂർവ്വം പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാൻ വൈകിപ്പിക്കുകയായിരുന്നു. പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നീക്കങ്ങളെന്നായിരുന്നു സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ഫോറൻസിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതാണെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ഏപ്രിൽ 13 നാണ് ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎ‍ൽഎ ആയ കുൽദീപ് സിങ് സെൻഗാറിനെ സിബിഐ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്നും എംഎ‍ൽഎ യെ സഹായിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടർന്നാണ് യു.പി സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറിയത്.

ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ എംഎ‍ൽഎ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് എംഎ‍ൽഎ യുടെ സുഹൃത്തുക്കളും ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകാനായി പെൺകുട്ടി എത്തിയപ്പോൾ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ തയ്യാറായില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് എംഎ‍ൽഎ കുൽദീപ് സിങ് സെൻഗാർ, ശശി സിങ് എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ നീതി തേടി പെൺകുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വൻ വാർത്തയായത്. ഇതേതുടർന്ന് വൻ പ്രതിധേത്തിനൊടുവിൽ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് കുൽദീപ് സെനഗറിനെ അറസ്റ്റു ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP