Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൺകുടത്തിൽ നിന്ന് കിട്ടിയ കുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎൽഎ രാജേഷ് മിശ്ര; കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുത്ത ശേഷം നിയമനടപടികൾ പൂർത്തിയാക്കും; പെൺകുഞ്ഞിനെ ദത്തെടുക്കുന്നത് ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവ്

മൺകുടത്തിൽ നിന്ന് കിട്ടിയ കുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎൽഎ രാജേഷ് മിശ്ര; കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുത്ത ശേഷം നിയമനടപടികൾ പൂർത്തിയാക്കും; പെൺകുഞ്ഞിനെ ദത്തെടുക്കുന്നത് ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്തപ്പോൾ മൺകുടത്തിൽ നിന്ന് കിട്ടിയ മറ്റൊരു പെൺകുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎൽഎ രാജേഷ് മിശ്ര. വ്യാഴാഴ്ച പ്രസവത്തോടെ മരിച്ച തന്റെ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിനെ കിട്ടിയത്. 1.1 കിലോ ഭാരം മാത്രമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 5 ദിവസം മാത്രം പ്രായമേ ഉള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല.

'കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് അടിയന്തര കാര്യം. എല്ലാ ചികിത്സയും നൽകാൻ ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്. അതിനുശേഷം നിയമനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ സ്വീകരിക്കും.' രാജേഷ് പറഞ്ഞു. ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ മകൾ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞയാളാണ് രാജേഷ്. പിതാവിനെതിരെ സാക്ഷി പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP