Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാഹുൽ ഗാന്ധിയിൽ ഹിന്ദു രക്തമില്ല; അമ്മയും സഹോദരി ഭർത്താവും ക്രിസ്ത്യാനികൾ; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് നിർത്തണം'; വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ

'രാഹുൽ ഗാന്ധിയിൽ ഹിന്ദു രക്തമില്ല; അമ്മയും സഹോദരി ഭർത്താവും ക്രിസ്ത്യാനികൾ; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് നിർത്തണം'; വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ

ന്യൂസ് ഡെസ്‌ക്‌

ഭോപ്പാൽ:രാഹുൽ ഗാന്ധിക്കും കുടുംബത്തിനും എതിരെ കടുത്ത വർഗീയ പരാമർശങ്ങളുമായി ഭോപ്പാലിൽ നിന്നുള്ള ബിജെപി എംഎൽഎ രാമേശ്വർ ശർമ.' രാഹുൽ ഗാന്ധിയിൽ ഹിന്ദു രക്തമില്ല. രാഹുലിന്റെ അമ്മയും സഹോദരി ഭർത്താവും ക്രിസ്ത്യാനികളാണ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് നിർത്തണം.'- ശർമ പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും രാമേശ്വർ ശർമ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ രാഹുലിന് എതിരെ കേസു കൊടുക്കുമെന്നും രാമേശ്വർ ശർമ പറഞ്ഞു.

'രാഹുലും അദ്ദേഹത്തിന്റെ മുൻതലമുറക്കാരും ഹിന്ദുക്കളല്ല. ഞങ്ങൾ ഹിന്ദു എന്ന് അറിയപ്പെടുന്നതിൽ ലജ്ജിക്കുന്നില്ല. നെഹ്റുവിന്റെ കീഴിലാണ് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്. ആയിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ആർഎസ്എസ് രൂപംകൊണ്ടതിൽ ദൈവത്തോട് നന്ദി പറയുന്നു'- ശർമ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP