Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദർഭയിലെ വിമത ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; ആശിഷ് ദേശ്മുഖ് പാർട്ടി വിട്ടത് എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം; രാജിക്ക് കാരണം കർഷകരോടുള്ള അനാസ്ഥയെന്ന് ആശിഷ്

വിദർഭയിലെ വിമത ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; ആശിഷ് ദേശ്മുഖ് പാർട്ടി വിട്ടത് എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം; രാജിക്ക് കാരണം കർഷകരോടുള്ള അനാസ്ഥയെന്ന് ആശിഷ്

മുംബൈ: ബിജെപി. നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന വിദർഭയിൽനിന്നുള്ള എംഎ‍ൽഎ. ആശിഷ്‌ദേശ്മുഖ് പാർട്ടിയിൽനിന്ന് രാജിവെച്ചു. കോൺഗ്രസിൽ ചേരുമെന്ന് കടോൽമണ്ഡലത്തിലെ എംഎൽഎയായ അദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വർധയിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽഗാന്ധിയെ ആശിഷ് ദേശ്മുഖ് സന്ദർശിച്ചിരുന്നു. എംഎ‍ൽഎ. സ്ഥാനം രാജിവെച്ചതായുള്ള കത്ത് നിയമസഭാസ്പീക്കർ ഹരിബാഹു ബാഗ്ഡെക്ക് നൽകി.

കഴിഞ്ഞ രണ്ടുവർഷമായി വിമത എംഎ‍ൽഎ. എന്നുള്ള പ്രതിച്ഛായയായിരുന്നു ആശിഷ് ദേശ്മുഖിനുണ്ടായിരുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി. സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. വിദർഭ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

മുൻ മഹാരാഷ്ട്ര പി.സി.സി. പ്രസിഡന്റ് രഞ്ജിത് ദേശ്മുഖിന്റെ മകനാണ് ആശിഷ്. ബന്ധുവായ എൻ.സി.പി. നേതാവ് അനിൽ ദേശ്മുഖിനെയാണ് 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽപ്പിച്ചത്. ബിജെപി.യിൽനിന്ന് രാജിവെക്കുന്ന രണ്ടാമത്തെ ജനപ്രതിനിധിയാണ് ആശിഷ്. കഴിഞ്ഞവർഷം അവസാനം നാനാ പടോലെ എംപി. ബിജെപി.യിൽ നിന്ന് രാജിവെച്ചിരുന്നു. ആശിഷിനെപോലെ കോൺഗ്രസിൽനിന്ന് ബിജെപി.യിലേക്കുവന്ന നേതാവായിരുന്നു നാനാ പടോലെ. അദ്ദേഹവും കോൺഗ്രസിലേക്ക് തിരിച്ചുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP