Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപതിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി; വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു; എംഎൽഎയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഹോട്ടലിൽ പൂട്ടിയിട്ടു; സംഭവം 2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ

ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപതിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി; വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു; എംഎൽഎയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഹോട്ടലിൽ പൂട്ടിയിട്ടു; സംഭവം 2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ

സ്വന്തം ലേഖകൻ

ലക്നൗ: ബിജെപി എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം. ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപതിക്കും ആറ് പേർക്കുമെതിരെയാണ് ലൈംഗിക പരാതി നൽകിയിരിക്കുന്നത്.

2007ൽ സ്ത്രീയുടെ ഭർത്താവ് മരിച്ചു. പിന്നീട് 2014ൽ ത്രിപതിയുടെ ബന്ധുവിനെ ഇവർ പരിചയപ്പെട്ടു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ഇയാൾ തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ എംഎൽഎയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഒരു ഹോട്ടലിൽ പൂട്ടിയിട്ടു. അവിടെ വച്ച് തന്നെ എംഎൽഎ ത്രിപതിയും ബന്ധുക്കളും പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയതായി പൊലീസ് ഓഫീസർ റാം ബാദൻ സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP