Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്വ സംഭവത്തിൽ പ്രതിഷേധച്ചൂടിനെ പ്രതിരോധിക്കാൻ കടുത്ത നടപടിയുമായി ബിജെപി; ജമ്മു-കശ്മീരിൽ എല്ലാ പാർട്ടി മന്ത്രിമാരും കൂട്ടരാജിക്ക്; രാജി വച്ചാലും സർക്കാരിനുള്ള പിന്തുണ പിൻവലിക്കില്ലെന്നും വാഗ്ദാനം

കത്വ സംഭവത്തിൽ പ്രതിഷേധച്ചൂടിനെ പ്രതിരോധിക്കാൻ കടുത്ത നടപടിയുമായി ബിജെപി; ജമ്മു-കശ്മീരിൽ എല്ലാ പാർട്ടി മന്ത്രിമാരും കൂട്ടരാജിക്ക്; രാജി വച്ചാലും സർക്കാരിനുള്ള പിന്തുണ പിൻവലിക്കില്ലെന്നും വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: കത്വ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ശക്തമായ പ്രതിരോധമുയർത്താൻ ബിജെപി. ജമ്മുകശ്മീരിലെ എല്ലാ ബിജെപി മന്ത്രിമാരും കൂട്ടരാജിക്കൊരുങ്ങുകയാണ്. എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ബിജെപി മന്ത്രിമാർ തന്നെ രംഗത്തെത്തിയതിനെ തുടർന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. സർക്കാരിൽ നിന്നും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയിൽ നിന്നും ശക്തമായ വിമർശനമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്.

സർക്കാരിലെ മന്ത്രിമാർ തന്നെ പ്രതികളെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന രണ്ടുമന്ത്രിമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ബിജെപി മന്ത്രിമാരെല്ലാം രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ മന്ത്രിമാർ രാജിവച്ചാലും സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിക്കില്ലെന്നാണ് സൂചന.

അതേസമയം, പ്രതികൾക്ക് പിന്തുണയുമായി മുൻ ബിജെപി മന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. നേരത്തെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും രാജിവച്ച ലാൽ സിംഗിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ.കത്വ സംഭവം സിബിഐ അന്വേഷിക്കണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP