Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയോധ്യയിലേത് പോലെ കാശിക്കും മഥുരയ്ക്കുമായി മുസ്ലിം പള്ളികൾ വഴി മാറണം; വിവാദ പ്രസംഗവുമായി ബിജെപി മന്ത്രി  

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമിട്ടതിന് പിന്നലെ കാശിയും മഥുരയും സമാനമായ രീതിയിൽ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി. കർണാടകയിലെ മുതിർന്ന മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമർശവുമായി രംഗത്തെത്തിയത്.

അയോധ്യയിൽ നടന്ന ഭൂമിപൂജയോടനുബന്ധിച്ച് ഷിമാഗോയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗ്രാമവികസന മന്ത്രി. അടിമത്വത്തിന്റെ അടയാളം മാച്ചുകളഞ്ഞു. കാശിയിലും മഥുരയിലും സമാനമായ നടപടികൾ ആവശ്യമാണ്. അവിടെയുള്ള പള്ളികൾ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണമെന്ന് ്അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുൻ കർണാടക സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഈശ്വരപ്പ. അതേസമയം ഈശ്വരപ്പയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുധനാഴ്ച ശിലാസ്ഥാപനകർമം നിർവഹിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP