Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ട് ചെയ്യാൻ മന്ത്രി എത്തിയത് താമര ചിഹ്നം പതിച്ച മാസ്ക് ധരിച്ച്; ബീഹാറിൽ ബിജെപി നേതാവ് പിടിച്ച പുലിവാൽ ഇങ്ങനെ

വോട്ട് ചെയ്യാൻ മന്ത്രി എത്തിയത് താമര ചിഹ്നം പതിച്ച മാസ്ക് ധരിച്ച്; ബീഹാറിൽ ബിജെപി നേതാവ് പിടിച്ച പുലിവാൽ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: വോട്ടെടുപ്പിനിടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ബിഹാർ മന്ത്രിയും ബിജെപി നേതാവുമായ പ്രേം കുമാർ. ഇന്ന് വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം പോളിം​ഗ് ബൂത്തിലെത്തിയത് പാർട്ടിയുടെ ചിഹ്നം അച്ചടിച്ച മാസ്ക് ധരിച്ചാണ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്‌ഐആർ തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗയ ഡിഎമ്മിനോട് ആവശ്യപ്പെട്ടു. 2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയ രഞ്ജനെതിരെ വിജയിച്ച പ്രേം കുമാർ നിലവിൽ എൻ‌ഡി‌എ സർക്കാരിലെ അഗ്രികൾച്ചർ, അനിമൽ ആൻഡ് ഫിഷറീസ് റിസോഴ്‌സ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റർ അകത്ത് പാർട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഈ ചട്ടം മറികടന്നുകൊണ്ടായിരുന്നു ബിജെപിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്. ഗയയിൽ നിന്നും രണ്ടാം തവണയാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അഖൗരി ഓങ്കർ നാഥിനെതിരെയാണ് മത്സരിക്കുന്നത്. 2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയ രഞ്ജനെതിരെ മത്സരിച്ചായിരുന്നു പ്രേംകുമാർ വിജയിച്ചത്.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആക്ടിലെ സെക്ഷൻ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അടയാളങ്ങളോ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ല. രാഷ്ട്രീയ പാർട്ടിയുടെ പേര്, ചിഹ്നം അല്ലെങ്കിൽ മുദ്രാവാക്യം അടങ്ങിയ തൊപ്പികൾ, ഷാൾ തുടങ്ങിയവ ധരിക്കാനും പാടില്ല. ബീഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1 മണിവരെ 25.3 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറുകാരണം വോട്ടിങ് അനിശ്ചിതമായി നീളുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP