Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുഷ്‌ക ശർമയെ കൊഹ് ലി ഡിവോഴ്‌സ് ചെയ്യണം; പാതാൾ ലോക് വെബ് സീരീസ് നിർമ്മിച്ച അനുഷ്‌ക്ക ശർമ്മക്കെതിരെ ബിജെപി എംഎൽഎ; പ്രദർശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചു

അനുഷ്‌ക ശർമയെ കൊഹ് ലി ഡിവോഴ്‌സ് ചെയ്യണം; പാതാൾ ലോക് വെബ് സീരീസ് നിർമ്മിച്ച അനുഷ്‌ക്ക ശർമ്മക്കെതിരെ ബിജെപി എംഎൽഎ; പ്രദർശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബോളിവുഡ് നടി അനുഷ്‌ക ശർമ നിർമ്മിച്ച പാതാൾ ലോക് എന്ന വെബ്‌സീരിസ് വലിയ ശ്രദ്ധ നേടുകയാണ്. ആനുകാലിക ഇന്ത്യയുടെ നേർചിത്രം വരച്ചിടുന്നതാണ് സീരീസെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. അതുകൊണ്ട് തന്നെ ഈ വിമർശനങ്ങൾ ചെന്നു കൊള്ളുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിലാണ്. ഈ സാഹചര്യത്തിൽ നടി അനുഷ്‌ക ശർമയ്‌ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജർ. കൂടാതെ പാതാൾ ലോക് പ്രദർശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർക്ക് കത്തയക്കുകയും ചെയ്തു.

അനുഷ്‌കയ്‌ക്കെതിരെ പരാതി നൽകിയതിനൊപ്പം താരത്തിന്റെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കൊഹ് ലിയെ ഉപദേശിക്കാനും മറന്നില്ല. പാതാൾ ലോക് നിർമ്മിച്ചതിന് അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം എന്നാണ് ഗുർജർ പറഞ്ഞത്. അനുവാദം കൂടാതെ തന്റെ ഫോട്ടോ സീരിസിൽ ഉപയോഗിച്ചു എന്നാണ് ഗുർജർ ആരോപിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ഗുജ്‌റാൾ ആരോപിച്ചു. പാതാൾ ലോകിൽ വില്ലനായെത്തുന്ന അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്‌പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രംഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ഗുജ്‌റാളുമുണ്ട്. യോഗി ആദിത്യനാഥിനൊപ്പം ഗുജ്‌റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോകിൽ ഉപയോഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ഗുജ്‌റാൾ ആരോപിക്കുന്നു.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പാതാൾ ലോക് കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇത്തരം സീരീസിന് പിന്നിൽ പ്രവർത്തിച്ചതിന് അനുഷ്‌കയെ കൊഹ് ലി പ്രശംസിച്ചിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട വെബ് സീരിസാണ് പാതാൾ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനർജി, നീരജ് കാബി എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP