Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിൽ വന്ന 17കാരിയെ പീഡിപ്പിച്ചതിന് ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ; കൊൽക്കത്ത ഡയമണ്ട് ഹാർബറിലെ സ്ഥാനാർത്ഥി നിലഞ്ജൻ റോയിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്; അറസ്റ്റിന്റെ കാര്യത്തിൽ അലംഭാവം കാണിച്ചെന്ന് ബാലാവകാശ കമ്മിഷൻ; കേസിന് പിന്നിൽ മമതാ ബാനർജിയുടെ അനന്തരവന്റെ ഗൂഢാലോചനയെന്ന് റോയി

വീട്ടിൽ വന്ന 17കാരിയെ പീഡിപ്പിച്ചതിന് ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ; കൊൽക്കത്ത ഡയമണ്ട് ഹാർബറിലെ സ്ഥാനാർത്ഥി നിലഞ്ജൻ റോയിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്; അറസ്റ്റിന്റെ കാര്യത്തിൽ അലംഭാവം കാണിച്ചെന്ന് ബാലാവകാശ കമ്മിഷൻ; കേസിന് പിന്നിൽ മമതാ ബാനർജിയുടെ അനന്തരവന്റെ ഗൂഢാലോചനയെന്ന് റോയി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിക്കുന്ന നിലഞ്ജൻ റോയിക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. വീട്ടിൽ വന്ന 17കാരിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് റോയിക്കെതിരെ 24 മണിക്കൂറിനകം കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.

റോയിയുടെ ഫാൽത്തയിലെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. ബിജെപിയിലുള്ള ചില പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയെന്ന പരാതിയുമായി എത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ വീട്ടിൽ ചെന്ന താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പിറ്റേ ദിവസം പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തു.

എന്നിട്ടും റോയിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്‌ച്ച വരുത്തിയെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടിയിരുന്നു.ഡയമണ്ട് ഹാർബറിലെ റോയിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനർജിയുടെ അനന്തരവനും എതിർ സ്ഥാനാർത്ഥിയുമായ അഭിഷേക് ബാനർജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP