Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ രാമനെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് രാഹുലിനെ വിളിച്ചത് രാവണനെന്ന്; പ്രിയങ്കയെ ശൂർപ്പണഖയെന്നും വിളിച്ച് എംഎൽഎ സുരേന്ദ്ര സിങ്; രാവണനും ശൂർപ്പണഖയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിങ്

മോദിയെ രാമനെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് രാഹുലിനെ വിളിച്ചത് രാവണനെന്ന്; പ്രിയങ്കയെ ശൂർപ്പണഖയെന്നും വിളിച്ച് എംഎൽഎ സുരേന്ദ്ര സിങ്; രാവണനും ശൂർപ്പണഖയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിങ്

മറുനാടൻ ഡെസ്‌ക്‌

ഉത്തർപ്രദേശ്: വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവും എംഎൽഎയുമായ സുരേന്ദ്ര സിങ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാവണനെന്നും പ്രിയങ്ക ഗാന്ധിയെ ശൂർപ്പണഖയെന്നും വിളിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിങ് മോദിയെ വാഴ്‌ത്തിയത് രാമനെന്ന് വിളിച്ച്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചിരുന്നു. രാവണൻ ശൂർപ്പണഖയെ രാമനടുത്തേയ്ക്ക് അയച്ചത് പോലെയാണ് രാഹുൽ പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

രാവണനും ശൂർപ്പണഖയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിങ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറ്റ്‌നയിൽ രാഹുൽ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രസിംഗിന്റെ പുതിയ പ്രസ്താവന.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ സീറ്റുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. പ്രിയങ്കയുടെ നിയമനം യുപിയിൽ സ്വാധീനമുണ്ടാക്കുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് സുരേന്ദ്രസിങ് പ്രിയങ്കയെയും രാഹുലിനെയും അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകൽ നേരത്തെയും എംഎൽഎ പറഞ്ഞിട്ടുണ്ട്.

ഹൈന്ദവർക്ക് കുറഞ്ഞത് അഞ്ചു കുട്ടികളെങ്കിലും വേണമെന്നും അല്ലാത്ത പക്ഷം അവർ ന്യൂനപക്ഷമായി മാറുമെന്നുമാണ് സുരേന്ദ്ര സിംഗിന്റെ പരാമർശം വലിയ വിാവദമായിരുന്നു. വിവാദ പരാമർശങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ നേടുന്നതിൽ ഒന്നാം സ്ഥാനമാണ് സുരേന്ദ്രസിങ് എന്ന ബിജെപി പ്രവർത്തകനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP