Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു; പിന്നാലെ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപിയും; ആക്രമണത്തിന് പിന്നിൽ ത്രിണമൂലെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. പൊലീസ് സറ്റേഷൻ പരിസരത്ത് പ്രാദേശിക പാർട്ടി നേതാക്കളുമായി സംസാരിച്ചു നിൽക്കെയായിരുന്നു ആക്രമണം. ടീടാഗഢ് മുനിസിപ്പൽ കൗൺസിലറാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല.

സംഭവത്തെ തുടർന്ന് ബരാക്ക്പുർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്സാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം.

എന്നാൽ ആരോപണം തൃണമൂൽ തള്ളി. ബിജെപിക്കുള്ളിലെ പോരാണ് കൊലയിൽ കലാശിച്ചതെന്നും തൃണമൂലിന് ഇതിൽ പങ്കില്ലെന്നും അവർ അറിയിച്ചു.മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘമാളുകൾ ബാരക്പുർ ജില്ലാ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ മനീഷ് ശുക്ലയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലും എത്തിച്ചെങ്കിലും മരിച്ചു.ബിജെപിയുടെ ബരാക്പൂർ എംപി അർജുൻ സിങ്ങിന്റെ അടുത്ത അനുയായി ആണ് മനീഷ് ശുക്ല.ബംഗാൾ ഗവർണ്ണർ ജഗദീപ് ധൻഖർ സംഭവത്തിൽ അപലപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP