Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതീവ ആദരവോടെ ഗോഡ്‌സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നു; ഭാരതഭൂമിയിൽ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്‌നേഹിയാണ് ഗോഡ്‌സെ; ഗാന്ധിയുടെ കൊലയാളിയെ സ്തുതിച്ച് ബിജെപി നേതാവ്

അതീവ ആദരവോടെ ഗോഡ്‌സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നു; ഭാരതഭൂമിയിൽ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്‌നേഹിയാണ് ഗോഡ്‌സെ; ഗാന്ധിയുടെ കൊലയാളിയെ സ്തുതിച്ച് ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ സ്തുതിച്ച് ബിജെപി നേതാവ്. ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റുമായ രമേശ് നായിഡു നാഗോത്ത് ആണ് ഗോഡ്‌സെ സ്തുതിയുമായി രംഗത്തെത്തിയത്. ഗാന്ധിജിയെ വധിച്ച കുറ്റത്തിന് ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമാണ് ഇന്ന്.

''ചരമദിനത്തിൽ അതീവ ആദരവോടെ നാഥുറാം ഗോഡ്‌സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഭാരതഭൂമിയിൽ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്‌നേഹിയാണ് ഗോഡ്‌സെ'' -രമേശ് നായിഡു ട്വീറ്റ് ചെയ്തു.

1949 നവംബർ 15നാണ് ഗോഡ്‌സെയെ അംബാല സെൻട്രൽ ജയിലിൽ വെച്ച് തൂക്കിക്കൊന്നത്. ഗോഡ്‌സെയെ പ്രശംസിച്ച് നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP