Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഛത്തീസ്‌ഗഡ് മന്ത്രിയെ കുടുക്കാൻ ബിജെപി നേതാവ് നിർമ്മിച്ച അശ്ശീല വീഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് നേതാവ് ; ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് ബിജെപി നേതാവ് കൈലാഷ് മുരാർക 75 ലക്ഷം പ്രതിഫലം നൽകിയെന്നും സിബിഐ; കോൺഗ്രസിന് വീഡിയോ എങ്ങനെ കിട്ടിയെന്ന അന്വേഷണം ചെന്നെത്തിയത് ബിജെപിയിൽ !

ഛത്തീസ്‌ഗഡ് മന്ത്രിയെ കുടുക്കാൻ ബിജെപി നേതാവ് നിർമ്മിച്ച അശ്ശീല വീഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് നേതാവ് ; ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് ബിജെപി നേതാവ് കൈലാഷ് മുരാർക 75 ലക്ഷം പ്രതിഫലം നൽകിയെന്നും സിബിഐ; കോൺഗ്രസിന് വീഡിയോ എങ്ങനെ കിട്ടിയെന്ന അന്വേഷണം ചെന്നെത്തിയത് ബിജെപിയിൽ !

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: മന്ത്രിയെ കുടുക്കാൻ അശ്ശീല ദൃശ്യങ്ങൾ നിർമ്മിച്ച് ഒടുവിൽ കോൺഗ്രസ്- ബിജെപി നേതാക്കൾ കുരുക്കിൽ. ഛത്തീസ്‌ഗഡിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കുടുക്കാൻ പുറത്തിറക്കിയ അശ്ലീല വീഡിയോയാണ് നേതാക്കൾക്ക് കുരുക്കായത്. വീഡിയോ നിർമ്മിച്ചത് ബിജെപി നേതാവാണെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മന്ത്രി രാജേഷ് മുനത്തിനെതിനെതിരെ മോർഫ് ചെയ്ത അശ്ലീല വീഡിയോ നിർമ്മിച്ചത് ബിജെപി നേതാവായ കൈലാഷ് മുരാർകയാണെന്ന് സിബിഐ ഛത്തീസ്‌ഗഡ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

താൻ ഉണ്ടാക്കിയ അശ്ലീല വീഡിയോ കൈലാഷ് മുരാർക ഛത്തീസ്‌ഗഡ് കോൺഗ്രസ് നേതാവായ വിനോദ് വെർമയ്ക്ക് കൈമാറുകയായിരുന്നു.വിനോദ് വെർമ ഇപ്പോൾ ജൂഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം കൈലാഷ് മുരാർക ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ഒക്ടോബർ 27നാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. സിഡി വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭാഗൽ ആരോപണ വിധേയനായതിനെതുടർന്ന് വിഷയം ദേശീയ ശ്രദ്ധനേടീയിരുന്നു. ഭൂപേഷ് ഭാഗലിനെതിരെ മോർഫ് ചെയ്ത സിഡി പ്രചരിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.

റായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിഡി കോൺഗ്രസിന് എവിടെനിന്ന് ലഭിച്ചുവെന്ന അന്വേഷണത്തിൽ നിന്നാണ് പിന്നിലെ ബിജെപി നേതാവിന്റെ പങ്ക് കണ്ടെത്തിയത്.മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് കൈലാഷ് മുരാർക രണ്ട് പേർക്ക് 75 ലക്ഷം പ്രതിഫലമായി നൽകിയെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുംബൈയിൽ വെച്ച് വിനയ് പാണ്ഡ്യ, റിഹ്കു ഖനൗജ എന്നിവരാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ സിഡിയിലേക്ക് പകർത്തിയതെന്നും ഇവർക്കാണ് പണം നൽകിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഈ വീഡിയോ ലഭിച്ച മുരാർക കോൺഗ്രസ് നേതാവായ വിനോദ് വെർമയുടെ ഘാസിയാബാദിലെ വീട്ടിലെത്തി കാണുകയും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സിഡി കൈമാറുകയുമായിരുന്നു. പിന്നീട് ഇതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.കോൺഗ്രസ് നേതാക്കൾ വീഡിയോ കൂടുതൽ സിഡികളിലേക്ക് പകർത്തി വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിഷയത്തിൽ പാർട്ടിയുടെ പ്രതിഛായ നശിപ്പിച്ചതിന് കൈലാഷ് മുരാർകയെ ബിജെപി പുറത്താക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP