Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ; അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി കുമാർ ഉപാധ്യായ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് രണ്ടാം മോദി സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ; എല്ലാ മതാചാരങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുന്നതോടൊപ്പം ഏകീകൃത സിവിൽകോഡ് നടപ്പാക്കിയാൽ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ നേട്ടമാകുമെന്നും ഹർജിക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് പൊതുതാൽപര്യ ഹർജി നൽകി. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ  ഹർജി നൽകിയത്. വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും ഏകസിവിൽ കോഡിന് കീഴിൽ വരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഏകീകൃത സിവിൽകോഡ് ഭരണഘടന ആർട്ടിക്കിൾ 44ൽ ഉൾപ്പെടുത്തണമെന്നും 1965മുതൽ ഗോവയിൽ ഏകസിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ഏകീകൃത സിവിൽകോഡ് തയ്യാറാക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെയോ ഉന്നതതല വിദഗ്ധ കമ്മിറ്റിയെയോ നിയമിക്കണമെന്നും അഭിഭാഷകൻ കൂടിയായ അശ്വിനികുമാർ ഹർജിയിൽ പറഞ്ഞു.

എല്ലാ മതാചാരങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുന്നതോടൊപ്പം ഏകീകൃത സിവിൽകോഡ് നടപ്പാക്കിയാൽ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ നേട്ടമാകുമെന്നും ഹർജിയിൽ പറയുന്നു.

ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഏകസിവിൽ കോഡ് നടപ്പിലാക്കുക എന്നത്. ഇതിന് മുന്നോടിയായി മുത്തലാഖ് നിരോധന നിയമം പാസാക്കാൻ കഴിഞ്ഞ സർക്കാർ നടപടിയെടുത്തിരുന്നു. എന്നാൽ, ബിൽ രാജ്യസഭ കടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP