Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭഗവാൻ ഹനുമാൻ എല്ലാവരുടേതുമാണ്, എന്നാൽ അദ്ദേഹം മുസ്ലീമാണെന്ന് കരുതുന്നു'; വിവാദ പ്രസ്താവനയിലൂടെ ബിജെപിയെ കുരുക്കിലാക്കി ഉത്തർപ്രദേശിലെ നേതാവ്; ഇസ്ലാം മതത്തിൽ നിന്നാണ് ഹനുമാൻ എന്ന പേര് ഉരുത്തിരിഞ്ഞ് വന്നതെന്നും ബുക്കൽ നവാബ്

'ഭഗവാൻ ഹനുമാൻ എല്ലാവരുടേതുമാണ്, എന്നാൽ അദ്ദേഹം മുസ്ലീമാണെന്ന് കരുതുന്നു'; വിവാദ പ്രസ്താവനയിലൂടെ ബിജെപിയെ കുരുക്കിലാക്കി ഉത്തർപ്രദേശിലെ നേതാവ്; ഇസ്ലാം മതത്തിൽ നിന്നാണ് ഹനുമാൻ എന്ന പേര് ഉരുത്തിരിഞ്ഞ് വന്നതെന്നും ബുക്കൽ നവാബ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: വിവാദ പ്രസ്താവനയിലൂടെ ബിജെപി നേതൃത്വത്തെ കുരുക്കിലാക്കി നേതാവ്. പുരാണത്തിൽ പറയുന്ന ഹനുമാൻ മുസ്ലീമാണെന്നും ആ പേര് ഉരുത്തിരിഞ്ഞ് വന്നത് ഇസ്ലാം പേരുകളിൽ നിന്നാണെന്നുമാണ് യു.പി.യിലെ ബിജെപി. എം.എൽ.സി. ബുക്കൽ നവാബ് രംഗത്തെത്തിയത്. മിക്ക മുസ്ലിം പേരുകൾക്കും ഹനുമാന്റെ പേരുമായി നല്ല സാമ്യമുണ്ടെന്ന് കൂടി നവാബ് അവകാശപ്പെട്ടതോടെ നേതൃത്വം തീർത്തും വെട്ടിലായിരിക്കുകയാണ്. മുൻപും ഇത്തരം വിവാദ പരാമർശങ്ങളിലൂടെ നവാബ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

'ഭഗവാൻ ഹനുമാൻ എല്ലാവരുടേതുമാണ്. എന്നാൽ, അദ്ദേഹം മുസ്ലിമാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് ഇസ്ലാം മതക്കാരായ പലരുടെയും പേരുകൾക്ക് ഭഗവാന്റെ പേരുമായി നല്ല സാമ്യം. ഉദാഹരണം ഇമ്രാൻ, ഫർഖാൻ, സുൽത്താൻ, സുലൈമാൻ, റഹ്മാൻ, റംസാൻ, ഫർമാൻ, സീശാൻ, ഖുർബാൻ. ഇത്തരം പേരുകൾ ഇസ്ലാമിലേയുള്ളൂ. ഹനുമാനിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന പേരുകളാണ് ഇവയെല്ലാം. ഹനുമാനില്ലായിരുന്നെങ്കിൽ ഈ പേരുകളൊന്നും ഉണ്ടാകുമായിരുന്നില്ല.' -വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് അദ്ദേഹം പറഞ്ഞു.

ബുക്കൽ നവാബ് ഹനുമാന്റെ ഭക്തൻ കൂടിയാണ്. കഴിഞ്ഞവർഷം അദ്ദേഹം ഹനുമാൻ ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചിരുന്നു. പിച്ചളയിൽപ്പൊതിഞ്ഞ 30 കിലോഗ്രാം ഭാരമുള്ള മണി ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്തു. സമാജ്വാദി പാർട്ടി നേതാവായിരുന്ന ഈ 64-കാരൻ ബിജെപി. സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനുശേഷമാണ് കൂറുമാറിയത്. ഷിയാ വിഭാഗത്തിൽ സ്വാധീനമുള്ള നവാബ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ബിജെപി.യുടെ വക എം.എൽ.സി. ടിക്കറ്റ് ലഭിച്ചപ്പോൾ ഹനുമാന്റെ അനുഗ്രഹം കൊണ്ടാണ് അതെന്നായിരുന്നു പ്രതികരണം.

ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയകോലാഹലം ഇതാദ്യമായല്ല. ഹനുമാൻ ദളിതനാണെന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദം വിവാദമായതിനു തൊട്ടുപിന്നാലെ അദ്ദേഹം ആദിവാസിയാണെന്നു വാദിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാനും ബിജെപി. നേതാവുമായ നന്ദ്കുമാർ സായി രംഗത്തെത്തിയിരുന്നു. ഹനുമാെന 'ദളിതനാ'ക്കിയതിൽ േരാഷാകുലരായി ചില തീവ്രവലതുപക്ഷ സംഘടനകൾ േയാഗിക്കെതിേര രംഗത്തെത്തിയിരുന്നു.

ഹനുമാൻ ദളിതനാണെന്നും മനുവാദികളുടെ അടിമയായിരുന്നെന്നുമുള്ള വാദവുമായി ബിജെപി. എംപി. സാവിത്രഭായ് ഫുലെ ഡിസംബർ നാലിന് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഭഗവാൻ രാമനുവേണ്ടി എല്ലാംചെയ്ത ഹനുമാന് വാൽ നൽകിയതും മുഖം കറുപ്പിച്ചതും എന്തിനാണെന്ന് ഫുലെ അന്ന് ചോദിച്ചു.അതിനിടെ ഹനുമാൻ ജൈനനാണെന്ന വാദവുമായി ഭോപാലിലെ ഒരു ജൈനപുരോഹിതൻ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP