Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം നാമങ്ങൾക്ക് രക്ഷയില്ല; ആഗ്രയിലും കൈയ് വയ്ക്കാനൊരുങ്ങി യോഗി; ആഗ്ര എന്ന വാക്കിന് അർഥമില്ല! ആഗ്രയെ മാറ്റി അഗർവാൾ ആക്കണമെന്ന് ബിജെപി നേതാക്കൾ; മുസാഫർനഗറിന്റെ പേര് ലക്ഷ്മിനഗർ എന്നാക്കി മാറ്റണമെന്നും ആവശ്യം

മുസ്ലിം നാമങ്ങൾക്ക് രക്ഷയില്ല; ആഗ്രയിലും കൈയ് വയ്ക്കാനൊരുങ്ങി യോഗി; ആഗ്ര എന്ന വാക്കിന് അർഥമില്ല! ആഗ്രയെ മാറ്റി അഗർവാൾ ആക്കണമെന്ന് ബിജെപി നേതാക്കൾ; മുസാഫർനഗറിന്റെ പേര് ലക്ഷ്മിനഗർ എന്നാക്കി മാറ്റണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ/ ഹൈദരാബാദ്: ജനസേവനം നടത്തുന്നതിലും തിരക്കിലാണ് നിലവിൽ യോഗി സർക്കാർ. എവിടെയോക്കെ എതൊക്ക നഗരത്തിനാണ് മുസ്ലിം പേരുള്ളത് അവയൊക്കെ ഓടിനടന്നു മാറ്റുകയാണ് ഇപ്പോഴുള്ള പതിവ്. അലഹബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ആഗ്രയടക്കമുള്ള നഗരങ്ങൾക്കും ഹൈദരാബാദ് ഉൾപ്പെടെ തെലങ്കാനയിലെ നഗരങ്ങൾക്കും പുതിയ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്ത്. ലോകപ്രശസ്ത സ്ഥലമായ ആഗ്രയിലും യോഗി കൈവച്ചേക്കുമെന്ന് സൂചന.

ആഗ്രയെ ആഗ്രവാൻ എന്നോ അഗർവാൾ എന്നോ പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആണ് രംഗത്തു വന്നിരിക്കുന്നത്. 'ആഗ്ര എന്ന വാക്കിന് യാതൊരു അർഥവുമില്ല. അത്തരമൊരു പേരിന് യാതൊരു പ്രസക്തിയുമില്ല. അഗർവാൾ സമുദായത്തിലെ ധാരാളം പേർ ഇവിടെ താമസിക്കുന്നുണ്ട്. അതിനാൽ നഗരത്തിന്റെ പേര് ആഗ്രവാൻ എന്നോ അഗർവാൾ എന്നോ ആക്കണം'. വാർത്താ സമ്മേളനത്തിൽ ഗാർഗ് പറഞ്ഞു.

നേരത്തെ മുസാഫർനഗറിന്റെ പേര് ലക്ഷ്മിനഗർ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎൽഎ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ഭരണാധികാരികളാണ് ഇന്ത്യൻ നഗരങ്ങളുടെ യഥാർഥ പേരുകൾ മാറ്റിയതെന്നും ഇത് തിരിച്ചുകൊണ്ടുവരുന്ന പക്ഷം ഇന്ത്യൻ സംസ്‌കാരം വീണ്ടെടുക്കാമെന്നും സോം ന്യായീകരിച്ചിരുന്നു.

അതേസമയം ഡിസംബർ 7ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറിയാൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഹൈദരാബാദിന് ഭാഗ്യനഗരം എന്ന പഴയ പേര് നൽകുമെന്നും പിന്നാലെ സെക്കന്ദരാബാദും കരിംനഗറും ഉൾപ്പെടെയുള്ള നഗരങ്ങളും ഇത്തരത്തിൽ പുനർനാമകരണം ചെയ്യുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP