Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ; ജനങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്; മൗലികാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിലകൊള്ളുമെന്നും സോണിയ ഗാന്ധി

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ; ജനങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്; മൗലികാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിലകൊള്ളുമെന്നും സോണിയ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നുവെന്ന് സോണിയ ഗാന്ധി. ജനാധിപത്യത്തിൽ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയർത്താൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് പറഞ്ഞു. ബിജെപി സർക്കാർ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുകയാണെന്നും തന്റെ വീഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവകാശമുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെയും ആശങ്കകളെയും കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ ബിജെപി സർക്കാർ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും അവയെ ക്രൂരമായി അടിച്ചമർത്തുകയുമാണ് ചെയ്യുന്നത്. ജനാധിപത്യത്തിൽ ഇതൊട്ടും അംഗീകരിക്കാൻ സാധിക്കില്ല. പൗരത്വ നിയമ ഭേദഗതി വിവേചനപരമാണ്. രാജ്യം മുഴുവൻ എൻആർസി നടപ്പിലാക്കുന്നത് പാവപ്പെട്ടവരും തീരെ സാധാരണക്കാരുമായ ജനങ്ങളെയാണ് ദോഷകരമായി ബധിക്കുക. നോട്ട് അസാധുവാക്കൽ കാലത്തെപ്പോലെ ജനങ്ങൾ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി വരിനിൽക്കേണ്ടി വരുമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾ അടക്കമുള്ള പ്രതിഷേധക്കാർക്ക് നേരെരാജ്യവ്യാപകമായി നടക്കുന്ന ക്രൂരമായ പൊലീസ് നടപടികളെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. ബിജെപി സർക്കാരിന്റെ പ്രവൃത്തികളെ കോൺഗ്രസ് അപലപിക്കുന്നു. സർക്കാരിന്റെ വിഭാഗീയവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം പ്രതിഷേധം ഉയരുന്നുണ്ട്.

പോരാട്ടം നയിക്കുന്ന രാജ്യത്തെ ജനങ്ങളോടും വിദ്യാർത്ഥികളോടും കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും നിലകൊള്ളുമെന്ന് കോൺഗ്രസ് പാർട്ടി ജനങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്നും സോണിയ തന്റെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP