Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പ്രതിഷേധവുമായി മേയറുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ; ഭോപ്പാലിലെ കോൺഗ്രസ്- ബിജെപി സംഘർഷം നിയന്ത്രണ വിധേയമാക്കിയത് പൊലീസെത്തി

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പ്രതിഷേധവുമായി മേയറുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ; ഭോപ്പാലിലെ കോൺഗ്രസ്- ബിജെപി സംഘർഷം നിയന്ത്രണ വിധേയമാക്കിയത് പൊലീസെത്തി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ഭോപ്പാലിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹോക്കേഴ്‌സ് കോർണറിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. ബിജെപി പ്രവർത്തകർ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം കസേരകൾ എറിഞ്ഞു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഭോപ്പാൽ മേയറുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഘർഷത്തിനിടെ മേയർ അലോക് ശർമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP